'യഥാർഥ ജീവിതത്തിൽ തന്നെ എത്ര പേരാണ് ക്രൈം ചെയ്തിട്ട് രക്ഷപ്പെടുന്നത്; നൂറ് ശതമാനം ലോജിക് നോക്കി കഥയെഴുതാൻ പറ്റില്ല'

കുറേ ലൂപ്ഹോൾസ് കഥയെഴുതുമ്പോൾ നമ്മൾ കണ്ടുപിടിക്കും.
Jeethu Joseph
Jeethu Josephഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

നൂറ് ശതമാനവും ലോജിക്ക് നോക്കി കഥയെഴുതാൻ പറ്റില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. നമ്മുടെ സിസ്റ്റത്തിൽ ഒരുപാട് ലൂപ്ഹോൾസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ പലരും രക്ഷപ്പെട്ട് പോവുകയാണെന്നും അദ്ദേഹം ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"നമ്മുടെ സിസ്റ്റത്തിൽ ഒരുപാട് ലൂപ്ഹോൾസ് ഉണ്ടെന്ന് പറയുന്നത് സത്യമല്ലേ. യഥാർഥ ജീവിതത്തിൽ നമ്മൾ ചുമ്മാ ഒന്ന് കണ്ണ് തുറന്നു നോക്കിക്കഴിഞ്ഞാൽ, എത്ര പേരാണ് ക്രൈം ചെയ്തിട്ട് രക്ഷപ്പെട്ട് പോകുന്നത്. സോഷ്യൽ മീഡിയ അടക്കം. ഇവിടെ പല നിയമങ്ങളും ഉണ്ടെന്ന് പറയുന്നു. എത്രയെണ്ണം ശിക്ഷിക്കപ്പെടാൻ പറ്റുന്നത് ഉണ്ട്.

Jeethu Joseph
നടൻ സലിം കുമാർ ആശുപത്രിയിൽ

കാരണം ഒത്തിരി ലൂപ്ഹോൾസ് ഉണ്ട്. അതിലൂടെ രക്ഷപ്പെട്ട് പോവുകയാണ്. കുറേ ലൂപ്ഹോൾസ് കഥയെഴുതുമ്പോൾ നമ്മൾ കണ്ടുപിടിക്കും. കുറെയൊക്കെ വിട്ടുകളയും. ലൂപ്ഹോൾസ് നോക്കിയാൽ കഥ മുന്നോട്ട് പോകില്ലെന്ന് കണ്ട് കഴിഞ്ഞാൽ, ആ ലൂപ്ഹോൾ നമ്മൾ വിട്ടു കളയും. അതാണ് ഞാൻ പറഞ്ഞത്, നൂറ് ശതമാനം ലോജിക്ക് ഒന്നും നോക്കി നമുക്ക് എഴുതാൻ പറ്റില്ല". -ജീത്തു ജോസഫ് പറഞ്ഞു.

Jeethu Joseph
'കല്യാണം എനിക്ക് സെറ്റല്ല, പാട്ണർ വേണം; പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും'

അതേസമയം 231 കോടിയാണ് ദൃശ്യം 3 ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത്. മോഹൻലാൽ, മീന എന്നിവർക്കൊപ്പം അൻസിബ, എസ്തർ അനിൽ, മുരളി ​ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. അതേസമയം ദൃശ്യം 4നെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Summary

Jeethu Joseph talks about loophole in Drishyam 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com