മഞ്ജു വാര്യര്‍/ഫയല്‍ ചിത്രം 
Entertainment

മഞ്ജു വാര്യർ ബോളിവുഡിലേക്ക്, അരങ്ങേറ്റം മാധവനൊപ്പം

ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ഭോപ്പാലിൽ ആരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മാധവനൊപ്പമാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ഭോപ്പാലിൽ ആരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 

'അമേരികി പണ്ഡിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍ വൈകാതെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നതെന്നും സെഫിയുടെ റിപ്പോർട്ടിൽ പറയുന്നു. നവാഗതനായ കല്‍പേഷ് ആണ് ചിത്രത്തിന്‍റെ സംവിധാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജു വാര്യരുടെ ബോളിവുഡ് അരങ്ങേറ്റത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദി പ്രീസ്റ്റിന്റെ വാർത്താസമ്മേളനത്തിൽ ഈ ചോദ്യം ഉയർന്നെങ്കിലും താരം കൃത്യമായി മറുപടി നൽകിയിരുന്നില്ല. 

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ 'പ്രതി പൂവന്‍കോഴി'യുടെ ഹിന്ദി റീമേക്കിലാണ് മഞ്ജു അഭിനയിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം തന്നെയാണോ കല്‍പേഷ് സംവിധാനം ചെയ്യുന്നതെന്ന് വ്യക്തമല്ല. പ്രതി പൂവന്‍കോഴിയുടെ ഹിന്ദി റീമേക്ക് അവകാശം ബോണി കപൂര്‍ ആണ് സ്വന്തമാക്കിയിരുന്നത്. ധനുഷിനൊപ്പമുള്ള താരത്തിന്റെ തമിഴിലെ അരങ്ങേറ്റവും മഞ്ജു വലിയ വിജയമായിരുന്നു. മ‍ഞ്ജുവിന്റേതായി നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT