മഞ്ജു വാര്യർ ബത്ലഹേം തെരുവിൽ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബത്ലഹേം തെരുവിലൂടെ ചുറ്റിയടിച്ച് മഞ്ജു വാര്യർ; വിഡിയോ വൈറൽ

ബത്ലഹേമിലെ തെരുവിലൂടെ നടക്കുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യർ. താരത്തിന്റെ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് സമ്മർ ഇൻ ബത്ലഹേമിലെ ആമിയുടേത്. അവധി ആഘോഷിക്കാൻ ഡെന്നീസിന്റെ ബത്ലഹേമിൽ എത്തുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് യഥാർത്ഥ ബത്ലഹേമിൽ എത്തിയ മഞ്ജുവിന്റെ വിഡിയോ ആണ്. 

ബത്ലഹേമിലെ തെരുവിലൂടെ നടക്കുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ കാണുന്നത്. സന്തോഷവതിയായി ബത്ലഹേം കാഴ്ചകൾ കണ്ട് ആസ്വദിക്കുകയാണ് മഞ്ജു. ഡെനിം ജെസ്യൂട്ടും ഫുൾസ്ലീവ് ഹുഡ്ഡിയുമാണ് താരത്തിന്റെ വേഷം. നടനും അവതാരകനുമായ മിഥുൻ രമേശ് പകർത്തിയ വിഡിയോ മഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ഇസ്രയേലിയിലെ ഒരു പരിപാടിക്കായാണ് മഞ്ജു എത്തിയത്. മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങളും ഉണ്ടായിരുന്നു. തമിഴ് സൂപ്പർതാരം അജിത് കുമാറിനൊപ്പമുള്ള തുനിവാണ് മഞ്ജുവിന്റെ പുതിയ ചിത്രം. ഇതു കൂടാതെ മഞ്ജു പ്രധാന വേഷത്തിലെത്തുന്ന ആയിഷയും റിലീസിന് തയാറെടുക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT