മധു വാര്യർ മഞ്ജു വാര്യർക്കൊപ്പം, മധുവും രജനീകാന്തും  ഇൻസ്റ്റ​ഗ്രാം
Entertainment

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമായ വിവരം താരം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പർതാരം രജനീകാന്തിന് ആദ്യമായി നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായി മധു വാര്യർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമായ വിവരം താരം പങ്കുവച്ചത്. സഹോദരി മഞ്ജു വാര്യരാണ് മധുവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.

രജനീകാന്തിന്റെ പുതിയ ചിത്രമായ ‘വേട്ടയ്യനിൽ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. ഇതേ സിനിമയുടെ ചെന്നൈയിലെ സെറ്റിൽ വച്ചാണ് മധു വാരിയർ തന്റെ ഇഷ്ടതാരത്തെ നേരിട്ടുകണ്ടത്. രജനിയെ കാണാനുള്ള തന്റെ യാത്ര ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രജനികാന്തിന്റെ 170ാം ചിത്രമായ വേട്ടയ്യൻ സംവിധാനം ചെയ്യുന്നത് ടിജി ജ്ഞാനവേലാണ്. വൻ താരനിരയിലാണ് ചിത്രം എത്തുന്നത്. ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്‌ഷൻ അൻപറിവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു