ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ആയിഷയായി നൃത്തം ചെയ്യുന്ന മഞ്ജു, പുത്തൻ ലുക്കിന് കയ്യടിച്ച് ആരാധകർ; ഫസ്റ്റ് ലുക്ക്

പ്രഭുദേവയാണ് ആയിഷയുടെ നൃത്ത സംവിധാനം

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ചുരുണ്ടമുടിയും നൃത്തവും തന്നെയാണ് പോസ്റ്ററിനെ മനോഹരമാക്കുന്നത്. പാവാട ഉടുത്തുകൊണ്ട് മനോഹരമായി നൃത്തം ചെയ്യുകയാണ് താരം. 

ഏറ്റവും മുതൽമുടക്കുള്ള സ്ത്രീകേന്ദ്രീകൃത സിനിമ

ഇന്തോ-അറബിക് ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ്. മലയാളത്തിനു പുറമേ ഇംഗ്ലിഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. പ്രഭുദേവയാണ് ആയിഷയുടെ നൃത്ത സംവിധാനം. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും മുതൽമുടക്കുള്ള സ്ത്രീകേന്ദ്രീകൃത സിനിമയായിരിക്കും ആയിഷയെന്ന് അണിയറ പ്രവർത്തകർ പറയുന്നത്.

ഷൂട്ടിങ് ദുബായിൽ

റാസൽ ഖൈമയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. യുഎഇയിൽ ഒരു പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാവും ആയിഷയെന്നാണ് കരുതപ്പെടുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്. വിഷ്ണുശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് നിർമാണം. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി., ബിനീഷ് ചന്ദ്രൻ എന്നിവരാണ് സഹ നിർമാതാക്കൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT