മഞ്ജു വാര്യർ, എംടി  എക്സ്പ്രസ്, ഫെയ്സ്ബുക്ക്
Entertainment

'അദ്ദേഹം അന്ന് സമ്മാനിച്ച ആ എഴുത്തോലയും ഓർമകളും മതി ഒരായുസിലേക്ക്'

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞു നിന്ന അക്ഷര സുകൃതം എംടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. എംടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ച് ഓർമിച്ചു കൊണ്ടാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുവെന്നും മഞ്ജു വാര്യർ കുറിച്ചു. വേണു സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലായിരുന്നു എംടിയ്ക്കൊപ്പം മഞ്ജു വാര്യർ പ്രവർത്തിച്ചത്.

മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്

എംടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല.

ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എംടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എംടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു.

ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്

UNIVERSITY OF KERALA: വനിതാ ഹോസ്റ്റലിൽ കുക്ക്, കിച്ചൺ ഹെൽപ്പർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍