Manju Warrier ഇൻസ്റ്റ​ഗ്രാം
Entertainment

'എന്തൊരു ക്യൂട്ട് ആണിത്'; നായക്കുട്ടിയുടെ ചിത്രം വരച്ച് മഞ്ജു വാര്യർ, വിഡിയോ വൈറൽ

തന്റെ കുടുംബത്തിനൊപ്പമുള്ള അതിമനോഹരമായ നിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുള്ള പ്രതിഭയാണ് മഞ്ജു വാര്യർ. മഞ്ജുവിന് പെയിന്റിങും വഴങ്ങുമെന്ന കാര്യം അടുത്തിടെയാണ് ആരാധകർ അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി പങ്കുവച്ചിരിക്കുന്ന ഒരു ക്യൂട്ട് വിഡിയോ ആണിപ്പോൾ ആരാധകരുടെ മനം കവരുന്നത്.

തന്റെ കുടുംബത്തിനൊപ്പമുള്ള അതിമനോഹരമായ നിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുടെ ചിത്രം വരച്ചിരിക്കുകയാണ് മഞ്ജു. ഈ പെയിന്റിങിന്റെ വിഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്റെ സഹോദരൻ മധു വാര്യരെയും അമ്മയെയുമൊക്കെ വി‍ഡിയോയിൽ കാണാം.

'ഈ കൊച്ചു കുഞ്ഞിനോട്... ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'.- എന്നാണ് മഞ്ജു ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. രാമനാഥന് ഇതും വശമുണ്ടല്ലേ, ക്യൂട്ട് ആയിട്ടുണ്ട് എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്. ഇതിന് മുൻപും താൻ വരച്ച പെയിന്റിങ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

അതേസമയം ആര്യ നായകനായെത്തിയ മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മലയാളത്തിൽ പൃഥ്വിരാജ് ചിത്രം ഒടിയനാണ് താരത്തിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. ഹാപ്പി ലൂപ്പാണ് മഞ്ജുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Manju Warrier share a cute video with her family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

വിട്ടുമാറാത്ത ക്ഷീണം, ഇടയ്ക്കിടെ പനി; ശരീരത്തിൽ സമ്മർദ ഹോർമോൺ ഉയരുന്നതിന്റെ ലക്ഷണം