

അമ്മയാകണമെന്ന ആഗ്രഹം തനിക്കെപ്പോഴും ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി സാമന്ത. ഈ യാത്രയ്ക്കായി താൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാ ദിവസവും ഓരോ കാര്യങ്ങൾ പഠിക്കുകയാണെന്നും സാമന്ത പറഞ്ഞു. അടുത്തിടെ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാമന്ത.
"തീർച്ചയായും ഇതെന്റെ ജീവിതത്തിലെ പുതിയഘട്ടവും അതുപോലെ ആവേശകരവുമായ ഒന്നാണ്. ഞാൻ കുറച്ചുനാളായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അമ്മയാകണമെന്ന ആഗ്രഹം എനിക്കോപ്പഴുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി എന്റെ എല്ലാം നൽകുമെന്ന് എനിക്കറിയാം.
ജീവിതത്തിലെ എല്ലാ കാര്യങ്ങളോടും എനിക്ക് എപ്പോഴും അഭിനിവേശമുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് വ്യത്യസ്തവും പുതിയതുമായ ഒരു തരം ശക്തിയും ലക്ഷ്യവും എന്നിൽ നിറഞ്ഞു നിൽക്കുന്നതായി തോന്നുന്നു. ഈ യാത്രയ്ക്കായി ഞാൻ ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതുപോലെ എനിക്ക് നന്ദിയുണ്ട്. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നു. വരാനുള്ള കാര്യങ്ങൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു". - സാമന്ത പറഞ്ഞു. മാ ഇൻടി ബംഗാരം എന്ന സിനിമയുടെ വിജയാഘോഷത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം സാമന്ത പരസ്യമാക്കിയത്. കുറച്ചു നാളത്തേക്ക് സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്നും സാമന്ത പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates