Manju Warrier ഇൻസ്റ്റ​ഗ്രാം
Entertainment

പൊന്നിൻ കുരിശ് മുത്തപ്പനെ കാണാൻ മലയാറ്റൂർ മല കയറി മഞ്ജു വാര്യർ; പരിക്കേറ്റ കാലുമായി ട്രെക്കിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടി

ആരോഗ്യത്തോടെയിരിക്കുക എന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന വലിയൊരു വിജയമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമാ തിരക്കുകൾക്കിടയിലും തന്റെ ഇഷ്ടങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ സമയം കണ്ടെത്താറുണ്ട് നടി മഞ്ജു വാര്യർ. മലയാറ്റൂർ മല കയറിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. കാൽമുട്ടിനേറ്റ പരിക്കിന്റെ ആശങ്കകൾ മാറ്റിവെച്ച് മലയാറ്റൂർ മല കയറിയതിന്റെ സന്തോഷത്തിലാണ് മഞ്ജു.

ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരം ആരോഗ്യപരമായ വീണ്ടെടുപ്പും ട്രെക്കിങ് അനുഭവവുമാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. "ആരോഗ്യത്തോടെയിരിക്കുക എന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന വലിയൊരു വിജയമാണ്.

ചെറിയൊരു ബൈക്ക് അപകടത്തെത്തുടർന്ന് കാൽമുട്ടിനേറ്റ പരിക്ക് ഭേദമായി വരുന്ന സമയത്താണ് മനോഹരമായ മലയാറ്റൂർ മല കയറാൻ തുടങ്ങിയത്. അതിനാൽ തന്നെ ചെറിയൊരു ഭയമുണ്ടായിരുന്നു. എന്നാൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ഒരു അനുഭവമായി അത് മാറി".- മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

തന്റെ ആരോഗ്യകാര്യങ്ങളിൽ മികച്ച പിന്തുണ നൽകിയ 'ഹാൽവിങ്' ടീമിനും, ഓരോ തവണയും അതിരുകൾ കടന്ന് പരിശ്രമിക്കാൻ പ്രേരണ നൽകിയ ബിനീഷ് ചന്ദ്രയ്ക്കും താരം പ്രത്യേക നന്ദി രേഖപ്പെടുത്തി.

മലമുകളിൽ നിന്നുള്ള ചിത്രത്തോടൊപ്പം പങ്കുവെച്ച ഈ കുറിപ്പ് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തുന്നത്.

Manju Warrier share Malayattoor trekking photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

ഫിറ്റ്നസ് വീണ്ടെടുത്ത് വാഷിങ്ടൻ സുന്ദർ; ബുംറ കളിക്കുമോ?

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; 29 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 880 രൂപ കൂടി

ഗവ. ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ആറ് ജില്ലകളിൽ അവസരം!