

മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാൻ പങ്കുവച്ച പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൃദ്യമായ കുറിപ്പും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമാണ് ദുൽഖർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. "ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം! അന്നും, ഇന്നും, എന്നും. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അപ്പാ. നിങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നു". -എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.
ദുൽഖറിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. അനുപമ പരമേശ്വരൻ, മനോജ് കെ ജയൻ, നസ്‌ലിൻ, സൗബിൻ ഷാഹിർ, ആന്റണി വർഗീസ് പെപ്പെ തുടങ്ങി നിരവധി താരങ്ങളും ദുൽഖറിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്.
'കാത്തിരുന്ന ബർത്ത് ഡേ വിഷ് എത്തി', 'അങ്ങനെ പിറന്നാൾ ദിവസം പൂർണമായി', 'ഒരു പിക്ക് വരുമെന്ന് അറിയാം ഇത്രയ്ക്ക് അടിപൊളി ആയിരിക്കുമെന്ന് വിചാരിച്ചില്ല'- എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആയിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഐ ആം ഗെയിം' ആണ് ദുൽഖറിന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.
വൻ ഹൈപ്പിലാണ് ചിത്രമെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. അതേസമയം തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ലൈൻ അപ്പിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates