ചിത്രം: ഫേസ്ബുക്ക് 
Entertainment

മഞ്ജു വാര്യരുടെ ലളിതം സുന്ദരം ഹോട്സ്റ്റാറിൽ; ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാർച്ചിലാണ് ചിത്രം റിലീസിന് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യരും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ലളിതം സുന്ദരം ഒടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാർച്ചിലാണ് ചിത്രം റിലീസിന് എത്തുന്നത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. 

മഞ്ജു വാര്യർ തന്നെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. പലകാരണങ്ങളും കൊണ്ടും ലളിതം സുന്ദരം തനിക്ക് വളരെ സ്പെഷ്യൽ ആണ് എന്നാണ് താരം കുറിച്ചത്. സഹോദരന്റെ സംവിധായക അരങ്ങേറ്റം എന്ന നിലയിലും തന്റെ ഏറ്റവും പ്രിയപ്പെട്ട നടനൊപ്പം സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്നതിലും സന്തോഷമുണ്ടെന്നാണ് മഞ്ജു കുറിക്കുന്നത്.

വലിയൊ‌രു ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണ് ലളിതം സുന്ദരം. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം

 സെെജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും