Manju Warrier വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വിവാഹം ഒന്നിന്റെയും അവസാന വാക്ക് അല്ല എന്ന് പറയാൻ ഇന്നത്തെ പെൺകുട്ടികൾ ധൈര്യം കാണിക്കുന്നുണ്ട്'

വിവാഹം വേണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനം ആയിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെൺകുട്ടികളെ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാഹം ഒന്നിന്റെയും അവസാന വാക്ക് അല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഇന്നത്തെ പെൺകുട്ടികൾ ധൈര്യം കാണിക്കുന്നുണ്ടെന്ന് നടി മഞ്ജു വാര്യർ. കേരള വനിത കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' എന്ന കാമ്പയിന്റെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

"വിവാഹം ഒന്നിന്റെയും അവസാന വാക്ക് അല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഇന്നത്തെ പെൺകുട്ടികൾ ധൈര്യം കാണിക്കുന്നുണ്ട്. വിവാഹം വേണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനം ആയിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെൺകുട്ടികളെ കാണാം.

അതിലും ഭം​ഗി എനിക്ക് തോന്നിയത് അതിന് പൂർണമായും പിന്തുണ കൊ‌ടുത്തു കൊണ്ട് അവരുടെ ഒപ്പം നിൽക്കുന്ന മാതാപിതാക്കളെയും കാണുമ്പോഴാണ്. ശരിക്കും നമ്മുടെ ഈ സമൂഹം മാറി കൊണ്ട് തന്നെയിരിക്കുകയാണ്. അതിൽ വളരെ ശുഭകരമായിട്ടുള്ള പ്രതീക്ഷ എനിക്ക് തോന്നുന്നുണ്ട്". - മഞ്ജു വാര്യർ പറഞ്ഞു.

സ്ത്രീകൾക്ക് തങ്ങളുടെ ആ​ഗ്രഹങ്ങൾ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കപ്പെടുന്നതിനും ഏറ്റവും അത്യാവശ്യമായത് സാമ്പത്തിക സ്വാതന്ത്ര്യമാണെന്നും നടി കൂട്ടിച്ചേർത്തു. പ്രസം​ഗത്തിനിടയിൽ സാധാരണക്കാരായ സ്ത്രീകളുടെ പോരാട്ടവീര്യത്തെക്കുറിച്ചും മഞ്ജു സംസാരിച്ചു.‌‌‌

Cinema News: Manju Warrier talks about women empowerment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

സ്വപന്ങ്ങളെ നിയന്ത്രിക്കാന്‍ എഐയ്ക്ക് കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി

ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടില്‍ വീണു; ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക് (വിഡിയോ)

ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

SCROLL FOR NEXT