ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അജിത്തിനൊപ്പം മഞ്ജു വാര്യറിന്റെ ലഡാക്ക് യാത്ര; ബൈക്ക് റൈ‍ഡ് ആദ്യം, സൂപ്പര്‍ സ്റ്റാര്‍ റൈഡറിന് നന്ദി പറഞ്ഞ് താരം

സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് അജിത്തിനും സംഘത്തിനുമൊപ്പം മഞ്ജു ബൈക്ക് യാത്രയ്ക്കു പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ രണ്ടാമത്തെ തമിഴ് സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് നടി മഞ്ജു വാര്യർ ഇപ്പോൾ. സൂപ്പർതാരം അജിത്തിന്റെ നായികയായാണ് താരം എത്തുന്നത്. ചിത്രം ഇറങ്ങുന്നതിനു മുൻപ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള യാത്രയുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് അജിത്തിനും സംഘത്തിനുമൊപ്പം മഞ്ജു ബൈക്ക് യാത്രയ്ക്കു പോയത്. മഞ്ജുവിന്റെ ആദ്യത്തെ ബൈക്ക് യാത്രയായിരുന്നു ഇത്. 

സൂപ്പര്‍ സ്റ്റാര്‍ റൈഡര്‍ അജിത് കുമാര്‍ സാറിന് വലിയ നന്ദി. യാത്രകളെ സ്‌നേഹിക്കുന്ന ആള്‍ എന്ന നിലയില്‍ ഫോര്‍ വിലറില്‍ ആയിരക്കണക്കിന് മൈലുകള്‍ യാത്ര ചെയ്യാന്‍ എനിക്കായിട്ടുണ്ട്. ടൂ വിലര്‍ ടൂര്‍ നടത്തുന്നത് ആദ്യമായിട്ടാണ്. ഈ ഊര്‍ജ്ജസ്വലരായ ബൈക്കേഴ്‌സിന്റെ ഒപ്പം ചേരാനായി എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചര്‍ റൈഡേര്‍സ് ഇന്ത്യയ്ക്ക് വലിയ നന്ദി- താരം കുറിച്ചു. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. 

കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറ് പേര്‍ അടങ്ങിയ സംഘമായിരുന്നു യാത്ര പുറപ്പെട്ടത്. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ ഒന്നിക്കുന്നത്. ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് അജിത് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ്ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്