

ന്യൂ ഛണ്ഡീഗഡ്: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് വിജലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടന്നു. സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
143 പന്തില്‍ 162 റണ്‍സാണ് ഹോപ്പ് നേടിയത്. 17 ഫോറും 3 സിക്‌സുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 56 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ അമിര്‍ ജാങ്കൂവും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. മധ്യഓവറുകളില്‍ 35 പന്തില്‍ 44 റണ്‍സ് നേടിയ കീമോ പോളും നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കെ എല്‍ രാഹുലിന്റെ (87 പന്തില്‍ പുറത്താവാതെ 129) മികച്ച ഇന്നിങ്‌സാണ് മികച്ച സ്‌കോറില്‍ എത്തിച്ചത്. രോഹിത് ശര്‍മ (85 പന്തില്‍ 92) മികച്ച പ്രകടനം പുറത്തെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates