ഇരട്ട ഗോളുമായി സാമുവല്‍ ലിനോ; ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

പൊരുതി കളിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല
Resounding victory for Brazil against India in football
ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം
Edited By:
Updated on: 
1 min read

കൊല്‍ക്കത്ത: ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി. കൊല്‍ക്കത്തയില്‍ വെച്ചു നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ സാമുവല്‍ ലിനോ ബ്രസീലിനായി ഇരട്ട ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ 58ാം മിനിട്ടിലും ഇന്‍ഞ്ചുറി ടൈമിലും സാമുവല്‍ ഇന്ത്യന്‍ വല ചലിപ്പിച്ചു. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Resounding victory for Brazil against India in football
മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം

തുടക്കത്തില്‍ മികച്ച പ്രതിരോധവും പ്രത്യാക്രമണവുമായി ഖാലിദ് ജമീല്‍ നയിച്ച ഇന്ത്യ പൊരുതി നിന്നെങ്കിലും ബ്രസീലിന്റെ ലോകോത്തര ക്ലാസ് ഗെയിമിന് മുന്നില്‍ അധികനേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയിലെ 28ാം മിനിട്ടില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍. എസ്റ്റാവോ വില്ലിയാണ് കാനറികള്‍ക്കായി ആദ്യം ലക്ഷ്യം കണ്ടത്. എസ്റ്റാവോയുടെ ബോക്‌സിനുള്ളില്‍ നിന്നുള്ള വലങ്കാലന്‍ ഷോട്ട് ഗുര്‍പ്രീത് സിങ്ങ് സന്ധുവിനെ മറി കടന്ന് വലയില്‍ എത്തുകയായിരുന്നു.

Resounding victory for Brazil against India in football
ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!

പിന്നീട് 42ാം മിനിട്ടില്‍ പെഡ്രോയും സ്‌കോര്‍ ചെയ്തു. ഇന്ത്യന്‍ പ്രതിരോധനിരയെ കബളിപ്പിച്ച് ബോക്‌സിനുള്ളിലേക്ക് കയറിയ പെഡ്രോ അനായാസം ലക്ഷ്യം കണ്ടു. റയാന്‍ വില്യംസിലൂടെയും മന്‍വീര്‍ സിങ്ങിലൂടെയും ഇന്ത്യ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

കളിയിലുടനീളം 65 ശതമാനം പന്തടക്കവും 21 ഷോട്ടുകളുമായി ബ്രസീല്‍ സര്‍വ്വാധിപത്യം പുലര്‍ത്തി. മത്സരത്തില്‍ തോറ്റെങ്കിലും ബ്രസീലുമായുള്ള സൗഹൃദ മത്സരം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 6ന് കൊല്‍ക്കത്തയില്‍ നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ യുറുഗ്വായ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

Summary

Resounding victory for Brazil against India in football

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com