സതീഷ് പൊതുവാള്‍ മക്കളായ ചിദംബരത്തിനും ഗണപതിക്കുമൊപ്പം ഫെയ്സ്ബുക്ക്
Entertainment

'യെവനാര് ? മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക; അവരുടെ ചില്ലറപറ്റുന്ന ജയമോൻ്റെ വിഡ്ഢിത്തം'

മഞ്ഞുമ്മലിന്റെ വിജയത്തിൽ തമിഴ് ഇൻഡസ്ട്രി ഒന്നു വിരണ്ടതിന്റെ നേർസാക്ഷ്യമാണ് ജയമോഹന്റെ പരാമർശമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഞ്ഞുമ്മൽ ബോയ്സിനും മലയാളികൾക്കും എതിരെയുള്ള ജയമോഹന്റെ അധിക്ഷേപത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാൾ. മഞ്ഞുമ്മലിന്റെ വിജയത്തിൽ തമിഴ് ഇൻഡസ്ട്രി ഒന്നു വിരണ്ടതിന്റെ നേർസാക്ഷ്യമാണ് ജയമോഹന്റെ പരാമർശമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക തമിഴ് ഇന്റഡസ്ട്രിയ്ക്കുണ്ട്. അവിടെ നിന്നും ചില്ലറ പറ്റുന്ന ജയമോൻ്റെ വിഡ്ഡിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ല. ജയമോഹനേപ്പോലെ ഒരു ആർഎസ് എസ്സുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ടെന്നും അദ്ദേഹം കുറിച്ചു.

സതീഷ് പൊതുവാളിന്റെ കുറിപ്പ്

യെവനാര് ? മഹാത്മാ ഗാന്ധ്യാ?

തിരുക്കുറലും ഭാരതീയാരും; അത്ഭുതപ്പെടുത്തിയ പുതുമൈപ്പിത്തനും തൊട്ട് കനിമൊഴി വരെ വായിച്ചിട്ടുണ്ട്. അതിനിടയിൽ ഈ ജയമോഹൻ "ഗാന്ധി '' യുടെ നാലാംകിടകൾക്കിടയിലൂടെയും കടന്നു പോകേണ്ട ഗതികേടുമുണ്ടായിട്ടുണ്ട്. !

തമിഴ് ഫിലിം ഇൻ്റസ്ട്രി ഒന്നു വിരണ്ടു. അത് ഒരു നഗ്ന സത്യമാണ്!

അതിൻ്റെ നേർസാക്ഷ്യമാണിത്.

മി: ജയമോഹൻ , താങ്കൾക്കു് മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോഴിതാ തമിഴ് ഇദയവുമറിയില്ലെന്ന് തെര്യപ്പെടുത്തിയിരിക്കുന്നു!

തമിഴ് മക്കൾക്കു് ഒരു പ്രത്യേകതയുണ്ട് . ഒന്ന് ഏറ്റെടുത്താൽ അവർ അതിൻ്റെ ഏതറ്റം വരെയും പോകും ! മഞ്ഞുമ്മൽ ബോയ്സിലെ ബോയ്സിനെപ്പോലെ ! അതുകൊണ്ട് തന്നെയാണ് തമിഴ് മക്കൾ അത് ഏറ്റെടുത്തതും...

അതെ; അക്ഷരാർത്ഥത്തിൽ അവർ ഏറ്റെടുത്തിരിക്കുന്നു. അതു തന്നെയാണ് ദക്ഷിണേന്ത്യയിലും സിംഗപ്പൂരും മലേഷ്യയിലും മറ്റും വ്യാപിച്ചുകിടക്കുന്ന തമിഴ് ഫിലിം ഇൻറ സ്ട്രിയുടെ ഉത്ക്കണ്ഢയും. മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക . ഇണ്ടസ്ത്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോൻ്റെ വിഡ്ഡിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ല.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ .കെ . ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല!

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത. ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT