Entertainment

ആരാധകരും ആരവവും ഇല്ലാതെ 'മന്നത്ത്', ഷാരുഖ് ഖാന്റെ 55ാം പിറന്നാള്‍ ആഘോഷം വിദേശത്ത്

നിലവിലെ അവസ്ഥയില്‍ പിറന്നാളിന് തന്റെ വീടിന് മുന്നില്‍ കൂട്ടം കൂടരുതെന്ന് നേരത്തെ തന്നെ താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ 55ാം പിറന്നാളാണ് ഇന്ന്. സാധാരണ മന്നത്തെ തന്റെ വീട്ടില്‍ ആരാധകരോടൊപ്പം സമയം ചെലവഴിച്ചാണ് താരം പിറന്നാള്‍ ആഘോഷിക്കാറുള്ളത്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇത്തവണത്തെ ആഘോഷം വളരെ വ്യത്യസ്തമാണ്. നിലവില്‍ യുഎഇയിലാണ് താരം. താരം ഇല്ലാത്തതിനാല്‍ മന്നത്തും നിശബ്ദമാണ്. 

നിലവിലെ അവസ്ഥയില്‍ പിറന്നാളിന് തന്റെ വീടിന് മുന്നില്‍ കൂട്ടം കൂടരുതെന്ന് നേരത്തെ തന്നെ താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്‌പെഷ്യല്‍ ഡേയില്‍ കുറച്ച് പൊലീസുകാര്‍ മാത്രമാണ് വീടിനു മുന്നിലുള്ളത്. ആളുകള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇത്. അതിനിടെ ചില ആരാധകര്‍ രാത്രിയില്‍ മന്നത്തിന് മുന്നില്‍ എത്തി സെല്‍ഫി പകര്‍ത്തിയിരുന്നു. 

ഈ വര്‍ഷം നിങ്ങളുടെ സ്‌നേഹം ദൂരെ നിന്ന് പ്രകടിപ്പിക്കൂ എന്നാണ് ബര്‍ത്ത്‌ഡേയ്ക്ക് മുന്‍പായി താരം കുറിച്ചത്. തന്റെ വീടിന് മുന്‍പില്‍ മാത്രമല്ല എവിടെയും കൂട്ടം കൂടരുത് എന്നു താരം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനിലൂടെ സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് ആരാധകര്‍. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മാമാങ്കത്തിനൊപ്പമാണ് ഷാരുഖ് ഖാന്‍ ഇപ്പോള്‍. മകന്‍ ആര്യനും മകള്‍ സുഹാനയ്ക്കുമൊപ്പം താരം ഐപിഎല്‍ വേദിയില്‍ എത്താറുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയാണ് ഷാരുഖ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT