മനോജ് കെ ജയനും ആശയും/ ചിത്രം: ഫേസ്ബുക്ക് 
Entertainment

’എന്റെ ആശയെ’ എന്നോട് ചേർത്തു വച്ചതിന് നന്ദി; മനോജ് കെ ജയൻ

ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നന്ദി കുറിച്ചിരിക്കുകയാണ് നടൻ

Author : സമകാലിക മലയാളം ഡെസ്ക്

ത്താം വിവാ​ഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നന്ദി കുറിച്ചിരിക്കുകയാണ് നടൻ. 

ഇന്ന്….ഞങ്ങളുടെ ‘പത്താം’ വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട ’എന്റെ ആശയെ’ എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം, നന്ദി. ആഘോഷമില്ല.... പകരം,, പ്രാർത്ഥന മാത്രം, ലവ് യൂ ആശ, ചിത്രത്തോടൊപ്പം മനോജ് കുറിച്ചതിങ്ങനെ. 

ആശ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് പല അഭിമുഖങ്ങളിലും മനോജ് പറഞ്ഞിട്ടുണ്ട്. 2011ലായിരുന്നു ഇവരുടെ വിവാഹം. ആദ്യ ഭാര്യയും നടിയുമായ ഉർവ്വശിയുമായുള്ള വേർപിരിയലിന് പിന്നാലെയാണ് മനോജ് ആശയെ ജീവിതസഖിയാക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും