നായാട്ട് ട്രെയിലറിൽ നിന്ന് 
Entertainment

ഓടി ഒളിച്ച് കുഞ്ചാക്കോ ബോബനും ജോജുവും നിമിഷയും; ത്രില്ലടിപ്പിച്ച് 'നായാട്ട്' ട്രെയിലർ

ത്രില്ലടിപ്പിക്കുന്ന ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിന്റെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. പൊലീസുകാരായാണ് മൂന്നുപേരും എത്തുന്നത്. വിവാദമായ ഒരു കേസും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. 

ത്രില്ലടിപ്പിക്കുന്ന ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ട്രെയിലർ ഇത്ര ത്രില്ലടിപ്പിച്ചെങ്കിൽ സിനിമ എന്തായിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. ചാര്‍ലിയുടെ വന്‍ വിജയത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ എട്ടിന് തിയറ്ററിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന്റേതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സംവിധായകനും നിര്‍മ്മാണ പങ്കാളിത്തമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ