Entertainment

'ഓര്‍മ്മയ്ക്ക് പേരാണിതോണം'; മുരുകൻ കാട്ടക്കടയുടെ കവിതയുമായി അഭിനന്ദ; വിഡിയോ

ഓണം കവിതയുടെ എഡിറ്റഡ് വെര്‍ഷനാണ് അഭിനന്ദയുടെ ശബ്ദത്തിൽ പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിയും സിനിമ ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ ഓണ കവിത ആൽബമായി പുറത്തിറങ്ങി. യുവഗായിക അഭിനന്ദ എം കുമാറിന്റെ സ്വരമാധുരിയിലാണ് ​വിഡിയോ. ഈ വര്‍ഷം കരുതലിന്റെ ഭാഗമായി വീടുകളില്‍ ഓണം ആഘോഷിയ്ക്കുന്നവര്‍ക്കു വേണ്ടിയാണ് മുരുകന്‍ കാട്ടാക്കട - അഭിനന്ദ ടീമിന്റെ വീഡിയോ ഗാനം ഓര്‍മ്മയില്‍ ഒരോണം എന്ന പേരില്‍ അവതാര്‍ എന്റര്‍ടൈന്‍മെന്റ് പുറത്തിറക്കിയത്. 

മുരുകൻ കാട്ടാക്കടയുടെ സന്ദേശത്തിനൊപ്പമാണ് വിഡിയോ തുടങ്ങുന്നത്. ഓണം കവിതയുടെ എഡിറ്റഡ് വെര്‍ഷനാണ് അഭിനന്ദയുടെ ശബ്ദത്തിൽ പുറത്തുവന്നത്. ശിവന്‍ ഭാവനയാണ് ​സം​ഗീതം നൽകിയത്. അജയ് തിലകാണ് പശ്ചാത്തല സംഗീതം. 

തിരുവനന്തപുരം വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അഭിനന്ദ എം കുമാര്‍ ഈ വര്‍ഷത്തെ ബി.എ മ്യൂസിക് അവസാന വര്‍ഷത്തെ പരീക്ഷയില്‍ കേരള യൂണിവേഴ്‌സിറ്റിതലത്തില്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി . യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക റാങ്ക് പ്രഖ്യാപനം കാത്തിരിയ്ക്കുകയാണ് അഭിനന്ദ. പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണന്റെ കീഴില്‍ എഴു വര്‍ഷമായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിയ്ക്കുന്നു. പ്രൊഫ.ഓമനക്കുട്ടിയമ്മയുടെ കീഴില്‍ അഞ്ചുവര്‍ഷം കര്‍ണ്ണാടിക് സംഗീതവും അഭ്യസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന