മാളവിക/ ചിത്രം: ട്വിറ്റർ 
Entertainment

പരിഹാസ ട്രോളുകൾ ഏറ്റെടുത്ത് മാളവിക മോഹനൻ; രസകരമായ മറുപടിയും

ടൂത്ത്പേസ്റ്റിന്റെ ട്രോളാണ് തന്നെ ഏറെ ചിരിപ്പിച്ചതെന്നും നടി കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് വിജയ് ചിത്രം മാസ്റ്റർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലെത്തിയ ആദ്യ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. വിജയും പ്രതിനായകൻ വിജയ് സേതുപതിയുമൊക്കെ കൈയടി നേടുമ്പോൾ  സിനിമയിലെ നായിക മാളവിക മോഹനനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. നടിയുടെ അഭിനയത്തെ വിമർശിച്ചാണ് കൂടുതൽ ട്രോളുകളും.


 
മാളവികയാകട്ടെ വിമർശന ട്രോളുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തനിക്കെതിെര വന്ന രസകരമായ ട്രോളുകൾ നടി തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ‘എന്റെ ട്രോളുകൾ കുറച്ച് താമസിച്ചാണ് കാണാൻ കഴിഞ്ഞത്. രസകരം തന്നെ. ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറച്ച് ട്രോളുകൾ നിങ്ങൾക്കായും പങ്കുവയ്ക്കുന്നു,’ എന്ന് കുറിച്ചാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ ട്രോൾ പങ്കുവച്ചത്.ടൂത്ത്പേസ്റ്റിന്റെ ട്രോളാണ് തന്നെ ഏറെ ചിരിപ്പിച്ചതെന്നും നടി കുറിച്ചിട്ടുണ്ട്.

പ്രമുഖ ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന മലയാളം ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിച്ചിരുന്നു. ഗ്രേറ്റ് ഫാദർ ആണ് ഒടുവിൽ അഭിനയിച്ച മലയാള സിനിമ. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്