Meenakshi Anoop ഫെയ്സ്ബുക്ക്
Entertainment

'നാളിതുവരെ ആരേയും വിഷമിപ്പിച്ചിട്ടില്ല'; ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നു പറഞ്ഞ് ചിലര്‍ എതിരാവുന്നതിന് ഒന്നും ചെയ്യാനില്ല: മീനാക്ഷി അനൂപ്

ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂര്‍വ്വമാണ് ചെയ്തിട്ടുള്ളത് എന്റെ പോസ്റ്റുകളും കമന്റുകളും

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. താന്‍ ഇതുവരേയും ആരേയും വിഷമിപ്പിക്കരുതെന്ന് കരുതിയാണ് പോസ്റ്റുകളും കമന്റുകളും ചെയ്തിട്ടുള്ളത്. എന്നാല്‍ ചിലര്‍ ഞങ്ങളെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് എതിരാകുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് മീനാക്ഷി പറയുന്നത്. ആ വാക്കുകളിലേക്ക്:

ഞാനും എതിര്‍പക്ഷങ്ങളും. സത്യത്തില്‍ എന്റെ നാളിതുവരെയുള്ള പോസ്റ്റിലോ കമന്റിലോ ജാതി മത വര്‍ണ്ണ രാഷ്ട്രീയ തുടങ്ങി ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂര്‍വ്വമാണ് ചെയ്തിട്ടുള്ളത് എന്റെ പോസ്റ്റുകളും കമന്റുകളും ഒക്കെ പരിശോധിക്കാവുന്നതുമാണ്. എനിക്കനുകൂലമായ കമന്റുകളാണെങ്കില്‍ പോലും അതില്‍ മറ്റാരെയെങ്കിലും വിഷമിക്കുന്ന ഒന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ലൈക്ക് ചെയ്യാറുപോലുമില്ല..

പക്ഷെ ഇതെന്നെയാണ് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നൊക്കെപ്പറഞ്ഞ് ചിലരെതിരാവുന്നതിന് എനിക്കൊന്നും തന്നെ ചെയ്യാനുമില്ല. കാര്യങ്ങള്‍ ഉങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് എങ്ങനെയാണ് എപ്പോഴും എതിര്‍ പക്ഷങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് എന്നു മനസ്സിലാവുന്നതേയില്ല. എന്നു കരുതി എനിക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമില്ല. എതിര്‍പക്ഷങ്ങള്‍ ഉണ്ടാക്കുവാന്‍ അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നുമറിയുന്നു.

വിമര്‍ശനപരമായി കാര്യങ്ങള്‍ പറയുന്നതും സ്വാഗതം ചെയ്യുന്നു... അതില്‍ അസഹിഷ്ണുതയുമില്ല. തന്നെയുമല്ല പ്രത്യക്ഷമായോ പരോക്ഷമായയോ ഞാനൊരു പാര്‍ട്ടിയേയും സപ്പോര്‍ട്ട് ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്തിട്ടുമില്ല വ്യക്തിപരമായി പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ ചെരുമാറ്റങ്ങള്‍ കൊണ്ടോ പ്രസംഗങ്ങള്‍ കൊണ്ടോ ഇഷ്ടമുള്ളവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട് താനും ...തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും. പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി എന്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളുമാണ്.

പക്ഷെ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളും എന്റെ ശരികള്‍ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളുമാണ്. കഴിവതും വ്യക്തിപരമായി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയില്‍. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ചോദ്യങ്ങള്‍ ചോദിക്കുന്നതും സയന്റിഫിക് ടെമ്പറോടെ ഏതെങ്കിലും വിഷയത്തെ സമീപിക്കുന്നതും എങ്ങനെ തെറ്റാവും.

മാത്രമല്ല എന്റെ പ്രായത്തിലുള്ളവര്‍ക്കും അവരുടെ പാര്‍ട്ടിയില്‍ നില്ക്കുമ്പോഴും (ഓരോ ആളിനും. അവരുടെ പാര്‍ട്ടിയും വിശ്വാസങ്ങളും. ആശയങ്ങളും ഒക്കെ അവര്‍ക്കും പ്രധാനമാണ് എന്ന ജനാധിപത്യ ബോധമുള്ളയാളുമാണ്,) അവര്‍ക്കു നേരേയും നീതിയില്ലാത്ത എതിര്‍പക്ഷ ആക്രമണങ്ങളുണ്ടായിക്കൊണ്ടേയിരുന്നാല്‍ അവര്‍ക്കും ഒരു പക്ഷെ തോന്നാനിടയില്ലെ അറിയാന്‍ ശ്രമിക്കുന്നതും ചോദ്യങ്ങള്‍ ചോദിക്കുന്നതും തെറ്റാണ് എന്ന്. അതാണോ ശരി?

സ്‌നേഹപൂര്‍വ്വം മീനാക്ഷി.

Meenakshi Anoop about opposite comments for her social media posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

SCROLL FOR NEXT