നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം മറ്റൊരാളെ വിശ്വസിക്കാനാകില്ലെന്നാണ് കരുതിയത്; രാജ് വന്നതോടെ എല്ലാം മാറി: സാമന്ത

ഏറെക്കാലത്തിന് ശേഷം ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടാത്ത നിന്നെ കണ്ടു
Samantha and Raj, Naga Chaitanya
Samantha and Raj, Naga Chaitanyaഇന്‍സ്റ്റഗ്രാം
Updated on
1 min read

പോയവര്‍ഷം അവസാനമാണ് നടി സാമന്തയും സംവിധായകന്‍ രാജും വിവാഹിതരായത്. നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സാമന്ത രാജുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തി ശേഷം ജീവിതത്തില്‍ മറ്റൊരാള്‍ക്ക് ഇടം നല്‍കാന്‍ സാധിക്കില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നാണ് സാമന്ത പറയുന്നത്.

Samantha and Raj, Naga Chaitanya
കോട്ടത്താല അഖില്‍ മോനെ, നീ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത നാവാട്ടക്കാരന്‍; വീണ്ടും കലാമണ്ഡലം സത്യഭാമ

വോഗിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത മനസ് തുറന്നത്. ജീവിതത്തില്‍ വീണ്ടുമൊരു പ്രണയവും റിലേഷന്‍ഷിപ്പും ഉണ്ടാകില്ലെന്നായിരുന്നു സാമന്ത കരുതിയിരുന്നത്. എന്നാല്‍ രാജിന്റെ സൗഹൃദവും പ്രണയവും തന്നെ കുറേക്കൂടി മെച്ചപ്പെട്ട വ്യക്തിയാക്കിയെന്നും സാമന്ത പറയുന്നു.

Samantha and Raj, Naga Chaitanya
'അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നം; പെണ്‍കുട്ടികളെ മതം മാറ്റാന്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു'; കേരള സ്റ്റോറി 2 സംവിധായകന്‍

''വേര്‍പിരിയലിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ പൂര്‍ണമായും ഉള്‍വലിഞ്ഞു. വീണ്ടും ഒരാളെ വിശ്വസിക്കാന്‍ എനിക്കാകില്ലെന്നാണ് കരുതിയത്. ഭാഗ്യവശാല്‍, അതുപോലൊരു സ്‌നേഹവും സൗഹൃദവും സ്വീകരിക്കാന്‍ മാത്രം വള്‍നറബിള്‍ ആയിരുന്നു ഞാന്‍. ഇപ്പോഴുള്ള റിലേഷന്‍ഷിപ്പ് കാരണം ഞാന്‍ കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനായിട്ടുണ്ട്. അതിന് കാരണം രാജ് എന്ന വ്യക്തിയാണ്.'' എന്നാണ് സാമന്ത പറയുന്നത്.

''കുറച്ച് ദിവസം മുമ്പ് ഞാനൊരു പഴയ സുഹൃത്തിനെ കണ്ടുമുട്ടി. അതിന് ശേഷം അവള്‍ എനിക്ക് അയച്ച മെസേജ്, ഏറെക്കാലത്തിന് ശേഷം ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടാത്ത നിന്നെ കണ്ടു എന്നായിരുന്നു. ഞാന്‍ ഇപ്പോള്‍ ഒട്ടും അഭിനയിക്കുന്നില്ല'' എന്നും സാമന്ത പറയുന്നു. രാജും ഡികെയും ചേര്‍ന്നൊരുക്കിയ ദ ഫാമിലിമാന്‍ സീരീസിലൂടെയാണ് സാമന്ത പാന്‍ ഇന്ത്യന്‍ താരമാകുന്നത്. 2024 ലാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. പിന്നാലെ പോയ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരായി.

Summary

Samantha thought that she will not be able to rely on anyone after seperation with Naga Chaitanya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com