കോട്ടത്താല അഖില്‍ മോനെ, നീ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത നാവാട്ടക്കാരന്‍; വീണ്ടും കലാമണ്ഡലം സത്യഭാമ

മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്
Kalamandalam Sathyabhama, Akhil Marar
Kalamandalam Sathyabhama, Akhil Marar
Updated on
1 min read

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ക്കെതിരെ വീണ്ടും കലാമണ്ഡലം സത്യഭാമ. അഖില്‍ മാരാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് സത്യഭാമ പറയുന്നത്. കേരളത്തിലെ മനുഷ്യര്‍ ഒരുപോലെ വെറുക്കുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയിലാണ് നീ കാലു വച്ചതെന്നും സത്യഭാമ പറയുന്നു.

Kalamandalam Sathyabhama, Akhil Marar
'അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നം; പെണ്‍കുട്ടികളെ മതം മാറ്റാന്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു'; കേരള സ്റ്റോറി 2 സംവിധായകന്‍

''ബിഗ് ബോസ് എന്ന മൂന്നാംകിട പരുപാടി ഒരിക്കല്‍ പോലും കണ്ടിട്ടില്ല.ഈ പയ്യന്റെ ചെറിയ ചെറിയ ഇന്റര്‍- വ്യൂസ് ഇടക്ക് കാണാറുണ്ടായിരുന്നു. അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.'' സത്യഭാമ പറയുന്നു.

Kalamandalam Sathyabhama, Akhil Marar
എഐ അല്ല, എട്ട് വര്‍ഷത്തിന് ശേഷം താടിയെടുത്ത് യാഷ്; 'റോക്കി ഭായ്' അങ്ങനെ 'പൂക്കി ഭായ്' ആയി, വിഡിയോ

''കേരളത്തിലെ 'മനുഷ്യര്‍'ആയിട്ടുള്ള ആളുകള്‍ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലാണ് നീ കാലു വെച്ചതെങ്കിലും 100% നീ കാരണം കോണ്‍ഗ്രസിന്റെ കൂടെ നിന്നവരെ നീ പുറകില്‍ നിന്നും കുത്തി വീഴ്ത്തി, നിന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി''.

''ഇപ്പോള്‍ പറയുന്നു, ബിജെപിയുടെ ചില വിഷയങ്ങളില്‍ വിയോജിപ്പുണ്ടെന്ന്. അങ്ങനെയെങ്കില്‍ കോട്ടത്താല അഖില്‍ മോനെ നിന്നെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളില്ലാത്ത ഒരു 'നാവാട്ടക്കാരന്‍' മാത്രമാണെന്ന് നിന്റെ അമ്മയെക്കാള്‍ പ്രായമുള്ള എനിക്ക് ഈ കേരള സമൂഹത്തോട് ഒച്ചത്തില്‍ വിളിച്ചു പറയേണ്ടതായി വരും'' എന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

ഇതിനിടെ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അഖില്‍ മാരാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ''എതിര്‍ത്തും ആക്ഷേപിച്ചും കുറ്റം പറഞ്ഞും പരിഹസിച്ചും എന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരോട് എനിക്കെന്നും സ്‌നേഹം മാത്രം. നിങ്ങള്‍ ആണെനിക്ക് ഊര്‍ജം. എനിക്കെതിരെ സൃഷ്ടിക്കപെടുന്ന ഓരോ വാര്‍ത്തകളും കാണുമ്പോള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു എന്തെന്നാല്‍

തോല്‍ക്കാന്‍ പോകുന്നവനോടുള്ള പരിഹാസമല്ല ജയിച്ചു കയറി വരും എന്നതിന്റെ ഭയം. 2012ഇല്‍ നിന്നും 2026 എത്തിയില്ലേ. 2044 എന്താകും എന്ന് നിങ്ങള്‍ക്കറിയില്ല എനിക്കറിയാം''എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

Summary

Kalamandalam Sathyabhama mocks Akhil Marar again. Says he can not be trusted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com