

ദ കേരള സ്റ്റോറി 2 പ്രൊപ്പഗാണ്ട ചിത്രമാണെന്നു പറഞ്ഞ അനുരാഗ് കശ്യപിനെതിരെ സംവിധായകന്‍ കാമാഖ്യാ നാരായണ്‍ സിങ്. അനുരാഗിന് മാനസിക പ്രശ്‌നമാണെന്നാണ് കാമാഖ്യ പറയുന്നത്. സിനിമയില്‍ കാണിക്കുന്നത് പോലെ ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും സമൂഹത്തില്‍ നടക്കുന്നതാണ്. അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.
'അനുരാഗ് കശ്യപ് ജി പറയുന്നത് ആരും കിച്ഡി പോലും അങ്ങനെ കഴിപ്പിക്കില്ലെന്നാണ്. ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ലഡ്ഡു പോലും അങ്ങനെ കഴിപ്പിക്കാനാകില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍, നമ്മുടെ സമൂഹത്തില്‍, നിഷ്‌കളങ്കരായ നമ്മളുടെ പെണ്‍മക്കളെ ബീഫ് കഴിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. അത് കുറ്റകൃത്യമാണ്.'' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ കാമാഖ്യ പറയുന്നു.
അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നമുണ്ട്. അദ്ദേഹം മാനസികമായി ദുര്‍ബലനായി. എല്ലാത്തിനോടും പ്രശ്‌നമാണ്. ബ്രാഹ്മണന്മാരോട് പ്രശ്‌നമാണ്. നെറ്റ്ഫ്‌ളിക്‌സിനോട് പ്രശ്‌നമാണ്. ഫിലിം ഇന്‍ഡസ്ട്രിയോട് പ്രശ്‌നമാണ്. ഈ മനുഷ്യന് എല്ലാത്തിനോടും പ്രശ്‌നമാണെന്നും കാമാഖ്യ പറയുന്നു.
''ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. അച്ഛനും മകള്‍ക്കുമിടയിലെ അധാര്‍മികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പരിഷ്‌കൃത സമൂഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള കാര്യമാണത്. ഏറെ നാളായി അദ്ദേഹത്തിന്റെ സിനിമകളൊക്കെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ തകര്‍ന്നു. അദ്ദേഹത്തെ സമൂഹം ഇപ്പോള്‍ ഗൗരവ്വത്തിലെടുക്കുന്നില്ല. അദ്ദേഹത്തിന് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു'' എന്നും കാമാഖ്യ നാരായണ്‍ സിങ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates