വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

​ഗംഭീര എനർജി, തകർത്താടി മീനാക്ഷി ദിലീപും അലീനയും; വിഡിയോ എഡിറ്റ് ചെയ്തത് അൽഫോൺസ് പുത്രൻ 

മത്സരിച്ച് നൃത്തം ചെയ്ത ഇവരിൽ ആരാണ് കൂടുതൽ നന്നായി ചെയ്തത് എന്ന തർക്കമാണ് കമന്റ് ബോക്സിൽ നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരപുത്രിമാരിൽ ഒരാളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. വൈകിയാണ് മീനാക്ഷി സോഷ്യൽ മീഡിയയിലേക്ക് ഏത്തിയതെങ്കിലും താരപുത്രി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊല്ലാം ഞൊടിയിടയിലാണ് വൈറലാകുന്നത്. ഒരു മാസം മുൻപ് പങ്കുവച്ച നൃത്തവിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ മറ്റൊരു ഡാൻസ് വിഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. 

ഇക്കുറി ഒറ്റയ്ക്കല്ല മീനാക്ഷിയുടെ നൃത്തം. സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയും ഒപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ ഹിറ്റായ 'രാഞ്ചന' എന്ന ഹിന്ദി ഗാനവും 'വളയപ്പട്ടി' എന്ന തമിഴ് ഗാനവും കൂട്ടിയിണക്കിയുള്ള റീമിക്‌സിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്. അത്യു​ഗ്രൻ എനർജിയിൽ ​ഗംഭീരമായാണ് ഇരുവരും നൃത്തം ചെയ്തിരിക്കുന്നത്. മത്സരിച്ച് നൃത്തം ചെയ്ത ഇവരിൽ ആരാണ് കൂടുതൽ നന്നായി ചെയ്തത് എന്ന തർക്കമാണ് കമന്റ് ബോക്സിൽ നടക്കുന്നത്. ‌

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. അൽഫോൺസ് പുത്രനാണ് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.  ഫോട്ടോഗ്രാഫർ ഐശ്വര്യ അശോകാണ് ദൃശ്യങ്ങൾ പകർത്തിയത്. ഫാഷൻ ഡിസൈനറായ രഹാന ബഷീർ ഡിസൈൻ ചെയ്ത ​ഗൗണാണ് ഇവർ അണിഞ്ഞിരിക്കുന്നത്. നസ്‌റിയ നസീം, അപർണ ബാലമുരളി, അർച്ചനാ കവി, ശ്രിന്ദ, ജ്യോതി കൃഷ്ണ തുടങ്ങി നിരവധിപേർ ഇരുവരുടേയും നൃത്തച്ചുവടുകളെ അഭിനന്ദിച്ച് കമന്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

സഞ്ജു, ശ്രേയസ്, തിലക്... ആര് ക്യാപ്റ്റനാകും; ടീമില്‍ ആരൊക്കെ? 30 താരങ്ങളുടെ പട്ടികയില്‍ വൈഭവും

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

'25 ലക്ഷം രൂപ അയാൾക്ക് കൈമാറിയിട്ടുണ്ട്, പരാതിയും നൽകി; എല്ലാ കുടിശികകളും നേരിട്ട് തീർപ്പാക്കുമെന്ന്' ആഷിഖ് അബു

കാനഡയല്ല, ജർമനി; ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ലക്ഷ്യം

SCROLL FOR NEXT