'മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയ്ക്ക് അശ്ലീല ചിത്രം അയച്ച കേസ് എന്തായി?'; കമന്റിന് മറുപടി നല്‍കി മാല പാര്‍വതി

ഈ ആരോപണത്തിന്റെ പേരില്‍, ആറ് വര്‍ഷമായി.. ഒരു പൊതു ഇടത്തും എന്റെ മകന്‍ വന്നിട്ടില്ല
Maala Parvathi
Maala Parvathi ചിത്രം: ഫെയ്സ്ബുക്ക്
Updated on
1 min read

അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാല പാര്‍വതിയും ശ്വേത മേനോനും തമ്മിലുള്ള വാദ പ്രതിവാദം ശക്തമായിരിക്കുകയാണ്. ഇതിനിടെ തന്റെ പോസ്റ്റില്‍ വന്നൊരു കമന്റിന് മാല പാര്‍വതി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. മാല പാര്‍വതിയുടെ മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയ്ക്ക് മോശം മെസേജ് അയച്ച സംഭവം ഓര്‍മപ്പെടുത്തുന്നതായിരുന്നു കമന്റ്.

Maala Parvathi
'ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നു ചേച്ചിക്കല്ലേ അറിയൂ'; ശ്വേതയ്ക്ക് മറുപടിയുമായി മാല പാര്‍വതി

'മകന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാര്‍ട്‌സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചു നാള്‍ മുന്‍പ് ഉണ്ടായല്ലോ? ഇപ്പോള്‍ ആ കേസിന്റെ അവസ്ഥ എന്താണ്? മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കാണുമെന്ന് കരുതുന്നു' എന്നായിരുന്നു കമന്റ്.

പിന്നാലെ മാല പാര്‍വതി വിശദമായ മറുപടിയുമായെത്തുകയായിരുന്നു. 'അവരുടെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കില്‍ കൂടെ വരാം എന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീല്‍സ് സംസാരിച്ചപ്പോള്‍, അതിന് നില്‍ക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിര്‍ത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാള്‍ വരയ്ക്കും അനുദവിക്കണം' മാല പാര്‍വതി പറയുന്നു.

'ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം. മറുപടി നല്‍കേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരില്‍, ആറ് വര്‍ഷമായി.. ഒരു പൊതു ഇടത്തും എന്റെ മകന്‍ വന്നിട്ടില്ല. എന്നെ ആക്രമിക്കാന്‍ ,മകന്റെ പേര് ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാന്‍ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നില്‍ക്കും. തെറ്റിയാല്‍ തിരുത്തും' എന്നും മാല പാര്‍വതി കമന്റിലൂടെ മറുപടി നല്‍കുന്നുണ്ട്.

Maala Parvathi
'പൃഥ്വിയുടെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാല്‍ മതി, ലാലേട്ടന്റെ വില കളഞ്ഞു'; വിസ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം
Maala Parvathi
'പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി'; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി
Maala Parvathi
പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു; ഞെട്ടിക്കുന്ന ആരോപണവുമായി ജോജു
Summary

Maala Parvathi gives reply to a comment about her son.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com