പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു; ഞെട്ടിക്കുന്ന ആരോപണവുമായി ജോജു

വരവിനെതിരെ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നതായും ജോജു
Joju George
Joju Georgeഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. മലയാള സിനിമയിലെ താരദമ്പതിമാര്‍ക്കെതിരെയാണ് ജോജു ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും ചേര്‍ന്ന് തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നാണ് ജോജു ആരോപിച്ചിരിക്കുന്നത്. പുതിയ ചിത്രം വരവിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ജോജുവിന്റെ ആരോപണം.

നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖതാരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു പറഞ്ഞു. തന്റെ പുതിയ ചിത്രം വരവിനെതിരെ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നതായും ജോജു ആരോപിച്ചു. അതേസമയം ആ നടന്റെ പേര് വെളിപ്പെടുത്താന്‍ ജോജു തയ്യാറായില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുണര്‍ന്നിരിക്കുകയാണ്. പല താരങ്ങളുടേയും പേരുകള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത വരവാണ് ജോജുവിന്റേതായി ഒടുവിലെത്തിയ സിനിമ. ചിത്രത്തിന് തിയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എകെ സാജന്‍ ആയിരുന്നു സിനിമയുടെ രചന. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജുലൈ 16 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Joju George
ഐ ആം ഗെയിമിൻ്റെ 'ആദ്യ ബെറ്റ്' ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ദുല്‍ഖർ ആരാധകർ സെറ്റല്ലേ?
Joju George
പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനാല്‍ ആസ്ത്മ അറ്റാക്കുണ്ടായി; വിദ്യാര്‍ത്ഥികളുടെ പോരാട്ടവീര്യത്തിന് സലാം: ഷബാന ആസ്മി
Joju George
'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ
Summary

Joju George makes shocking allegations. Says a prominent actor and his wife are doing PR campaign against him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com