

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി ദിവ്യ പ്രഭ. നീതിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപരമായി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നു. ഡല്‍ഹി പ്രതിഷേധത്തിനൊപ്പം എന്നാണ് ദിവ്യ പ്രഭ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ദിവ്യ പ്രഭ പിന്തുണ അറിയിച്ചത്. സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി നേരത്തെ ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, വിസ്മയ മോഹന്‍ലാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. രഞ്ജി ഹരിദാസ്, സിജ റോസ്, ഹനുമാന്‍കൈന്‍ഡ് തുടങ്ങിയവര്‍ നേരത്തെ സമരമുഖത്തെത്തി പിന്തുണ അറിയിച്ചിരുന്നു. ദിവ്യ പ്രഭയുടെ കുറിപ്പിലേക്ക്:
ഓരോ തലമുറയും ചരിത്രത്തില്‍ തങ്ങളുടെ അടയാളം പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കാലം വീണ്ടും വീണ്ടും തെളിയിച്ച ഒരു കാര്യമുണ്ട്, ചോദ്യം ചെയ്യാനും, നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കാനും, മികച്ചൊരു ഭാവി സ്വപ്നം കാണാനും പലപ്പോഴും ഏറ്റവും കൂടുതല്‍ ധൈര്യം കാണിച്ചിട്ടുള്ളത് യുവതലമുറയാണ്.
Gen Z-യോട് ഒരു കാര്യം മാത്രം , നിങ്ങളെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. നിങ്ങള്‍ കാണിക്കുന്ന പങ്കാളിത്തവും, ചോദ്യം ചെയ്യാനുള്ള ധൈര്യവും, സമൂഹത്തോടുള്ള കരുതലും എനിക്ക് പ്രതീക്ഷ നല്‍കുന്നു. ആ ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്.
എന്റെ പ്രായം എന്തായാലും, മനസ്സുകൊണ്ട് ഞാന്‍ എപ്പോഴും നിങ്ങളിലൊരാളാണെന്ന് തോന്നാറുണ്ട്. നിങ്ങളുടെ ചോദ്യങ്ങളിലും പ്രതീക്ഷകളിലും, മികച്ചൊരു നാളെയെക്കുറിച്ചുള്ള വിശ്വാസത്തിലുമാണ് ഞാന്‍ എന്നെത്തന്നെ കാണുന്നത്.
നീതിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപരമായി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നു. ഡല്‍ഹി പ്രതിഷേധത്തിനൊപ്പം. സിജെപിയ്‌ക്കൊപ്പം. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഒരു ഔദാര്യമല്ല; ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്.
Sab Yaad Rakha Jayega,
Sab Kuch Yad Rakha Jayega
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates