പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനാല്‍ ആസ്ത്മ അറ്റാക്കുണ്ടായി; വിദ്യാര്‍ത്ഥികളുടെ പോരാട്ടവീര്യത്തിന് സലാം: ഷബാന ആസ്മി

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് തങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നാണ്.
Shabana Azmi
Shabana Azmi
Updated on
1 min read

ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് എത്തിയത്. സോഷ്യല്‍ മീഡിയയിലെന്നത് പോലെ സമരമുഖത്തും പിന്തുണയുമായി താരങ്ങളെത്തുന്നുണ്ട്. സമരമുഖത്തേക്ക് ആദ്യമെത്തിയ താരങ്ങളില്‍ ഒരാളാണ് നടി ഷബാന ആസ്മി.

ജൂലൈ 20 ന് സമര പന്തലിലെത്തി നിരാഹാരം കിടക്കുന്ന വിദ്യാര്‍ത്ഥികളെ കാണുകയും തന്റെ പിന്തുണയറിയിക്കുകയും ചെയ്തിരുന്നു ഷബാന ആസ്മി. പിന്നാലെ നടന്‍ പ്രകാശ് രാജിനും സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്ക്കുമൊപ്പം ട്രക്കില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും ഷബാന ആസ്മി പങ്കുവച്ചിരുന്നു.

എന്തുകൊണ്ടാണ് താന്‍ സമരമുഖത്തെത്തി പിന്തുണ അറിയിച്ചതെന്ന് വ്യക്തമാക്കുകയാണ് ഷബാന ആസ്മി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാര്‍ത്ഥികളുടെ പോരാട്ട വീര്യത്തെക്കുറിച്ചും ഷബാന ആസ്മി സംസാരിക്കുന്നുണ്ട്.

''ഞാന്‍ ജന്തര്‍ മന്ദറില്‍ വന്നത് കഴിഞ്ഞ 20 ദിവസമായി നിരാഹാര സമരം ചെയ്ത് ആരോഗ്യം നശിച്ചുപോയ്‌ക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനാണ്. അവര്‍ ആവശ്യപ്പെടുന്നത് എന്തെങ്കിലും പൈശാചികമായ കാര്യമല്ല. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് തങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നാണ്. വിദ്യാഭ്യാസ സംവിധാനത്തെ സംരക്ഷിക്കണമെന്നാണ്. വിദ്യാഭാസ രംഗത്തെ നവീകരിക്കണമെന്നാണ്. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്നത് അടിയന്തരമായ നടപ്പിലാക്കേണ്ടതാണ്. അവരെ കേള്‍ക്കണം. അവര്‍ക്ക് ചെവി കൊടുക്കണം. അവരുടെ ആത്മവിശ്വാസത്തെ വളര്‍ത്തുകയാണ് വേണ്ടത്, ഞെരിച്ചമര്‍ത്തുകയല്ല'' ഷബാന ആസ്മി പറയുന്നു.

സമരത്തിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചപ്പോള്‍ തനിക്ക് ആസ്ത്മ അറ്റാക്കുണ്ടായതിനെക്കുറിച്ചും ഷബാന ആസ്മി സംസാരിക്കുന്നുണ്ട്. ''എനിക്ക് ആസ്തമയുണ്ട്. ടിയര്‍ ഗ്യാസ് കാരണം ആസ്ത്മ അറ്റാക്കുണ്ടായി. പക്ഷെ എന്റെ പക്കല്‍ എന്റെ പമ്പുണ്ടായിരുന്നു. അതിനാല്‍ ഞാനിപ്പോള്‍ ഓക്കെയാണ്. എന്നെ സുരക്ഷിതമായി തന്നെ അടുത്തുള്ള ബില്‍ഡിംഗിലേക്ക് മാറ്റിയിരുന്നു. ശ്വാസം വീണ്ടെടുത്ത ശേഷം ഞാന്‍ തിരികെ ചെല്ലുകയും ലാത്തി ചാര്‍ജ് നേരിട്ട വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തു. അവരുടെ പോരാട്ട വീര്യം സമാനതകളില്ലാത്തതാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ സലാം'' എന്നാണ് ഷബാന ആസ്മി പറയുന്നത്.

Shabana Azmi
'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ
Shabana Azmi
'ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നു ചേച്ചിക്കല്ലേ അറിയൂ'; ശ്വേതയ്ക്ക് മറുപടിയുമായി മാല പാര്‍വതി
Shabana Azmi
'ദേഷ്യത്തില്‍ ജോജു എറിഞ്ഞ് പൊട്ടിച്ചത് 16 ഫോണുകള്‍'; പ്രതിഫലം 5 കോടി, തലവേദനയും: ശാന്തിവിള ദിനേശ്
Summary

Shabana Azmi talks about being part of CJP Protest. She had an asthma attack due to tear gas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com