വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സാരിയുടുത്ത് കാരവാനുള്ളിൽ മീര ജാസ്മിന്റെ ഡാൻസ്; ​ഗംഭീരമെന്ന് ആരാധകർ; വിഡിയോ

സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളകൾ കാരവനിൽ ഡാൻസ് കളിച്ച് ആഘോഷിക്കുന്ന മീരയെ ആണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ മലയാളം സിനിമയിലേക്കു തിരിച്ചുവരികയാണ് മീര ജാസ്മിൻ. താരത്തിന്റെ ലൊക്കേഷനിലേക്കുള്ള വരവ് മലയാളികൾ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഡാൻസ് വിഡിയോ ആണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളകൾ കാരവനിൽ ഡാൻസ് കളിച്ച് ആഘോഷിക്കുന്ന മീരയെ ആണ് വിഡിയോയിൽ കാണുന്നത്. 

വൈറലായി മീരയുടെ നൃത്തം

ചിത്രത്തിലെ കോസ്റ്റ്യൂം ആയ സാരി ധരിച്ചാണ് താരത്തിന്റെ സ്റ്റൈലിഷ് ഡാൻസ്. കൂടെ താരത്തിന്റെ ടീമിനേയും കാണാം. മീരയുടെ നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ആരാധകർക്കിടയിൽ വൈറലാവുകയാണ് വിഡിയോ. 

നായകൻ ജയറാം

അഞ്ച് വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ്  ഇത്. ജയറാം നായകനായി എത്തുന്ന ചിത്രത്തിൽ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും  സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT