മീര ജാസ്മിൻ സഹോദരനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

എന്റെ ഭാ​ഗ്യം, ജോയ്മോന് പിറന്നാൾ ആശംസകളുമായി മീര ജാസ്മിൻ; വൈറൽ

താരത്തിന്റെ അമ്മയ്ക്കൊപ്പം ജോയ്മോൻ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങൾക്ക് മുൻപാണ് നടി മീര ജാസ്മിൻ ഇൻസ്റ്റ​ഗ്രാമിലേക്ക് എത്തിയത്. താരം പങ്കുവച്ച പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ തന്റെ മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ കുറിപ്പാണ് വൈറലാവുന്നത്. തന്റെ ഭാ​ഗ്യമാണ് സഹോദരൻ ജോയ് മോൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്. 

മീരയുടെ പോസ്റ്റ്

മൈ ലക്കി ചാം, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോയ് മോൻ കുട്ടാ.- മീര ജാസ്മിൻ കുറിച്ചു. താരത്തിന്റെ അമ്മയ്ക്കൊപ്പം ജോയ്മോൻ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കൂടാതെ സഹോദരനും ഒന്നിച്ചുള്ള പഴയ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇൻസ്റ്റ​ഗ്രാം എൻട്രി 

വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. അതിനു പിന്നാലെയാണ് ഇൻസ്റ്റ​ഗ്രാമിലേക്കുള്ള താരത്തിന്റെ എൻട്രി. സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന താരമാണ് മീര. എന്നിട്ടും താരത്തിന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലാവാറുണ്ട്. ഇതിനോടകം രണ്ടു ലക്ഷത്തോളം പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്