ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഷാഹിനയെ ഓർമിച്ച് മീര ജാസ്മിൻ; കൂടെയുള്ള കുട്ടി താനാണെന്ന് കീർത്തന, മറുപടിയുമായി താരം

പാഠം ഒന്ന്; ഒരു വിലാപം എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിൻ. അതിനിടെയാണ് താരം ഇൻസ്റ്റ​ഗ്രാമിലേക്ക് എൻട്രി നടത്തിയത്. തന്റെ സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങൾ ഇതിനോടകം താരം ആരാധകരുമായി പങ്കുവച്ചു. ഇപ്പോൾ തന്റെ കരിയർ മാറ്റിയ പാഠം ഒന്ന്; ഒരു വിലാപം എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് താരം. 

മീര ജാസ്മിന്റെ കുറിപ്പ്

 ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂർവം ഓർക്കുന്നു. ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്.’–മീര കുറിച്ചു.

ബാലതാരം കീർത്തന അനിൽ

സിനിമയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്. അതിലൊന്ന് ബാലതാരമായിരുന്ന കീര്‍ത്തന അനിലിനൊപ്പമുള്ളതായിരുന്നു. അതോടെ ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, താനാണ് കൂടെയുള്ളതെന്നും പറഞ്ഞുകൊണ്ട് കീർത്തന കമന്റ് ചെയ്തു. നിന്നില്‍ നിന്ന് തന്നെ ഇത് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു കമന്റിന് മറുപടിയായി മീര ജാസ്മിൻ കുറിച്ചത്. 

ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം 2003ലാണ് റിലീസ് ചെയ്തത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം ചിത്രത്തിൽ നടത്തിയത്. മികച്ച നടിക്കുള്ള ദേശിയ- സംസ്ഥാന പുരസ്കാരങ്ങൾ ചിത്രത്തിലൂടെ താരം നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ