ചിരഞ്ജീവി  എക്സ്
Entertainment

537 പാട്ടുകൾ, 24000 നൃത്തച്ചുവടുകൾ; ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ചിരഞ്ജീവി

1978 സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയതും.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ചിരഞ്ജീവിയെ​ ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് നൽകി ആദരിച്ചു. ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊലിഫിക് ഫിലിം സ്റ്റാര്‍ എന്ന പദവി ആണ് ചിരഞ്ജീവിയെ തേടിയെത്തിയത്. താരം 24000 ഡാൻസുകള്‍ 156 സിനിമകളിലായുള്ള 537 ഗാനങ്ങള്‍ക്ക് ചെയ്‍തിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ​ഗിന്നസ് അധികൃതർ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയും താരത്തെ ആദരിക്കുകയും ചെയ്തു.

നടന്‍ ആമിര്‍ ഖാനും ഗിന്നസ് റെക്കോര്‍ഡ് ടീമിലെ ഒരു അംഗവും ചേര്‍ന്നാണ് ചിരഞ്ജീവിയ്ക്ക് ഇതിന്റെ മൊമന്റോ സമ്മാനിച്ചത്. സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയ്ക്ക് ​ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ അം​ഗീകാരം ലഭിക്കുന്നത്. 1978 സെപ്റ്റംബർ 22 നാണ് ചിരഞ്ജീവിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയതും. ഇതിന് ആദരമർപ്പിച്ചുകൊണ്ടാണ് ​ഗിന്നസ് അധികൃതർ കഴിഞ്ഞദിവസം താരത്തിനെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

ചിരഞ്ജീവിയുടെ ​ഗാനങ്ങൾക്കും നൃത്തരം​ഗങ്ങൾക്കും ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. സിനിമയിൽ അരങ്ങേറി 45 വർഷങ്ങൾ കൊണ്ട് 156 സിനിമകളിലെ 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളും വെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ​ഗിന്നസ് ലോക റെക്കോർഡ് എത്താൻ കാരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് ഇത്തരമൊരു അംഗീകാരം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബഹുമതിയോട് പ്രതികരിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു. ഡാന്‍സ് എന്നത് തന്‍റെ സിനിമാ കരിയറിലെ അവിഭാജ്യ ഘടകമായി മാറിയെന്നും അത് പലര്‍ക്കും ഒരു പ്രചോദനമായെന്നാണ് കരുതുന്നതെന്നും ചിരഞ്ജീവി പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT