വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഞങ്ങളുടെ അത്ഭുതം'; ചിരുവിനോപ്പം മേഘ്നയും കുഞ്ഞും, വിഡിയോ 

മേഘ്നയ്ക്ക് പിറന്നാൾ ആശംസിച്ച് നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ ദിനത്തിൽ മകനുമൊത്ത് ചിരുവിനോപ്പം സമയം ചിലവിടുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മേഘ്ന രാജ്. അച്ഛന്റെ ഫോട്ടോയിൽ തൊട്ടുനോക്കിയും സ്വന്തം ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുകയുമാണ് കുഞ്ഞു സിമ്പ. 'ഞങ്ങളുടെ അത്ഭുതം' എന്നാണ് വിഡിയോയ്ക്കൊപ്പം മേഘ്ന കുറിച്ചിരിക്കുന്നത്. 

കുഞ്ഞു ചിരുവിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് വിഡിേയായ്ക്ക് താഴെയുള്ള കമന്റ് ബോക്സ്. മേഘ്നയ്ക്ക് പിറന്നാൾ ആശംസിച്ച് നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. മലയാള നടിമാരും മേഘ്നയുടെ അടുത്ത സുഹൃത്തുക്കളുമായ അനന്യ, നസ്രിയ തുടങ്ങിയവരും നടൻ ഇന്ദ്രജിത്തുമൊക്കെ ആശംസ അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മകന്റെ ആറാം മാസം താരം ആഘോഷിച്ചിരുന്നു. ബോസ് ലേഡി തീമിലുള്ള ജൂനിയർ ചിരുവിന്റെ ആഘോഷം ആരാധകർ ഏറ്റെടുത്തിരുന്നു. അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് മേഘ്ന കുറിച്ചത്.
 
കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ഒക്ടോബറിൽ ഇവർക്കും ആൺകുഞ്ഞ് ജനിച്ചു. മകന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്