ഫയല്‍ ചിത്രം 
Entertainment

'എല്ലാ ദിവസവും ഞായറാഴ്‍ച പോലെ, എല്ലാ രാത്രിയും ശനിയാഴ്‍ച രാത്രി പോലെ'; മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്ന 

ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും താരം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മേഘ്ന രാജിന്റെയും ചിരഞ്ജീവി സർജയുടെയും മകന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മേഘ്‍ന തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തിരിക്കുന്നത്. ചിത്രമെടുക്കാൻ മകൻ ഒരുക്കമല്ലായിരുന്നെന്ന് പറഞ്ഞാണ് താരം ഇത് പങ്കുവച്ചത്. 

"എല്ലാ ദിവസവും ഞായറാഴ്‍ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്‍ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ. ഞങ്ങൾ ചില രഹസ്യങ്ങളും പങ്കിടുന്നു"‌, എന്നു കുറിച്ചാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മേഘ്ന പുറത്തുവിട്ടത്. ആദ്യം അവൻ ഫോട്ടോയ്‍ക്ക് തയ്യാറായില്ല, എങ്കിലും ഞാൻ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്‍ന രാജ് പറയുന്നത്. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും താരം പറയുന്നു.

മകനെ കാണാതെ ചിരഞ്‍ജീവി സർജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. ജൂനിയർ ചിരുവിന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT