Revathy Suresh, Menaka Suresh വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ മകൾ രേവതിയുടെ ചെണ്ട അരങ്ങേറ്റം'; വിഡിയോ പങ്കുവച്ച് നടി മേനക

മുൻപ് നൃത്തവേദികളിലും വളരെ സജീവമായിരുന്നു രേവതി.

Author : സമകാലിക മലയാളം ഡെസ്ക്

മകളുടെ ചെണ്ടയുടെ അരങ്ങേറ്റത്തിന്റെ സന്തോഷം പങ്കുവച്ച് നടി മേനക സുരേഷ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മേനക സന്തോഷം പങ്കുവച്ചത്. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു രേവതിയുടെ അരങ്ങേറ്റം. മുൻപ് നൃത്തവേദികളിലും വളരെ സജീവമായിരുന്നു രേവതി.

'എന്റെ മകൾ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ'.- എന്നാണ് മേനക വിഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. സംവിധായകൻ തരുൺ മൂർത്തി അടക്കം സിനിമാ രം​ഗത്തെ നിരവധി പേരാണ് രേവതിയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

നിർമാതാവ്, വിഷ്വൽ എഫ്ക്ടസ് ആർട്ടിസ്റ്റ്, ക്ലാസിക്കൽ ഡാൻസർ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് രേവതി. തന്റെ സഹോദരി കീർത്തി സുരേഷ് കാമറയ്ക്ക് മുന്നിൽ സജീവമായപ്പോൾ കാമറയ്ക്ക് പിന്നിലാണ് രേവതി തിളങ്ങിയത്.

സംവിധായകൻ പ്രിയദർശന്റെ സഹായി ആയും രേവതി ഏറെ നാൾ പ്രവർത്തിച്ചിരുന്നു. താങ്ക് യൂ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാന രം​ഗത്തേക്കും രേവതി കടന്നു. മലയാളത്തിന് പുറമേ ബോളിവുഡിലും അണിയറരം​ഗങ്ങളിൽ രേവതി സജീവമാണ്.

മരക്കാർ അറബിക്കടലിന്റെ സിംഹം, വാശി, ബറോസ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാണ രം​ഗത്തും പങ്കാളിയായിരുന്നു രേവതി. നിലവിൽ രേവതി കലാമന്ദിർ ഫിലിം അക്കാദമി നിയന്ത്രിക്കുന്നതും രേവതിയാണ്.

Cinema News: Menaka Suresh share her daughter Revathy Suresh Chenda arangetram video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്

'സ്ക്രിപ്റ്റ് റെഡിയാണ്, കറക്ടായിട്ടുള്ള ആൾ വരുന്നു, അതങ്ങ് ചെയ്യുന്നു'; 'ചിന്താമണി കൊലക്കേസ് 2' വിനെക്കുറിച്ച് ഷാജി കൈലാസ്

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാസർകോട് തീരത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; കടലിൽ ഒഴുകിയെത്തിയത് മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്ത ശരീരം