മന്ത്രി സജി ചെറിയാൻ/ ഫോട്ടോ: ബിപി ദീപു 
Entertainment

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ നിരപരാധികള്‍ കുടുങ്ങും, എന്തിനാണ് വെറുതെ വിവാദമുണ്ടാക്കുന്നത്'

റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ ആരുടേയും പെര് എടുത്ത് പറഞ്ഞിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അനാവശ്യ വിവാദങ്ങളുണ്ടാകാന്‍ കാരണമാകുമെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ നിരപരാധികള്‍ കുടുങ്ങുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് പ്രതികരണം. 

1000 പേജുള്ള ഒരു പുസ്തകമാണ് അത്. അത് അങ്ങനെയെടുത്ത് പുറത്തുവിടാന്‍ പറ്റുമോ? പലരേക്കുറിച്ചുള്ള പരാതിയാണ് അതില്‍ എഴുതി വച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തു ചെയ്യും. ആരോപണം നേരിടുന്ന ആള്‍ നിരപരാധിയാണെങ്കിലോ? റിപ്പോര്‍ട്ട് പുറത്തുവിട്ടു കഴിഞ്ഞാല്‍ അത് വെറുതെ വിവാദമാകും. എന്തിനാണ് വെറുതെ വിവാദമുണ്ടാക്കുന്നത്. നിരപരാധികളായ ആളുകളാണെങ്കില്‍ അവര്‍ കുരുങ്ങിപ്പോകും.- സജി ചെറിയാന്‍ പറഞ്ഞു. 

റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ മാത്രമാണ് എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ ആരുടേയും പെര് എടുത്ത് പറഞ്ഞിട്ടില്ല. നിരപരാധികളെ പോലും സംശയിക്കാന്‍ റിപ്പോര്‍ട്ട് കാരണമാകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT