വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മിക്സിയിൽ വിരലിട്ടു,കോൺ​ക്രീറ്റ് കട്ടയിൽ തൊട്ടപ്പോഴേക്കും പൊളിഞ്ഞു,; ​ഗ്രേറ്റ് ഖാലിയുടെ പരീക്ഷയിൽ വിജയിച്ച് മിന്നൽ മുരളി; വിഡിയോ

സൂപ്പർ ഹീറോ ടെസ്റ്റിനായി വരുന്ന മിന്നൽ മുരളിയെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനായി എത്തുന്ന സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. വൻ പ്രമോഷനാണ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നെറ്റ്ഫ്ളിക്സ് നടത്തുന്നത്. ഇപ്പോൾ രസകരമായ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നായകനായ മിന്നൽ മുരളിയിലെ സൂപ്പർ ഹീറോ കഴിവുകൾ വെളിവാക്കുന്നതാണ് വിഡിയോ. പ്രശസ്ത റെസ്ലർ ​ഗ്രേറ്റ ഖാലിയും വിഡിയോയിലുണ്ട്. 

​ഗ്രേറ്റ് ഖാലി മലയാളത്തിൽ ആദ്യം

സൂപ്പർ ഹീറോ ടെസ്റ്റിനായി വരുന്ന മിന്നൽ മുരളിയെയാണ് വിഡിയോയിൽ കാണുന്നത്. അമേരിക്കൻ സൂപ്പർഹീറോ ആവണമെന്നതാണ് മിന്നൽ മുരളിയുടെ ആ​ഗ്രഹം. ഇതിനായി ഖാലിയുടെ മിന്നിലെത്തുന്ന ടൊവിനോയെ പലരീതിയിൽ പരീക്ഷിക്കുകയാണ്. എല്ലാ പരീക്ഷണത്തിലും അമ്പരപ്പിക്കുന്ന വിജയം നേടുകയാണ് മിന്നൽ മുരളി. ഇതാദ്യമായാണ് ഖാലി ഒരു മലയാളചിത്രത്തിൽ അഭിനയിക്കുന്നത്. 

വിഡിയോ വൈറൽ

മിന്നൽ മുരളി: മേക്കിങ് ഓഫ് എ സൂപ്പർ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ളിക്സാണ് യൂട്യൂബിൽ ഈ രം​ഗം പുറത്തുവിട്ടത്. ടൊവിനോ തോമസ്, സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പടെയുള്ളവരും വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴി‍ഞ്ഞ ദിവസം മറ്റൊരു വിഡിയോയും പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു