വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ആറു ബോളില്‍ നിന്ന് ആറ് സിക്‌സ് അടിക്കണം, മിന്നല്‍ മുരളിക്ക് യുവരാജ് സിങ് കൊടുത്ത പണി; വിഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിനൊപ്പമുള്ളതാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ടൊവിനോ തോമസിന്റെ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നാളെ എത്തുകയാണ്. അതിനു മുന്‍പായി പുറത്തെത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിനൊപ്പമുള്ളതാണ് വിഡിയോ. നെറ്റ്ഫഌക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.

ഗ്രേറ്റ് ഖാലിക്ക് പിന്നാല്‍ യുവരാജ്

അമേരിക്കന്‍ സൂപ്പര്‍ഹീറോ ആവാനെത്തുന്ന മിന്നല്‍ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്യാനാണ് യുവരാജ് എത്തുന്നത്. ആദ്യം കത്തി എറിഞ്ഞാണ് പരീക്ഷണം. പിന്നെ അറിയുന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് ഒരു സ്മൂത്തി ഉണ്ടാക്കുകയാണ് മിന്നല്‍ മുരളി. മൂന്നാമത്തേതായിരുന്നു റിയല്‍ ചലഞ്ച്. ആറ് ബോളില്‍ നിന്ന് ആറ് സിക്‌സര്‍ അടിക്കണം. ബാറ്റിങ്ങും ബോളിങ്ങും ഫീല്‍ഡിങ്ങും എല്ലാം ഒറ്റയ്ക്ക് ചെയ്യുകയും വേണം. അടുത്തതായി വരാന്‍ പോകുന്ന സൂപ്പര്‍താരത്തെക്കുറിച്ച് സൂചന നല്‍കിക്കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. 

ചിത്രം നാളെ റിലീസ്

കഴിഞ്ഞ ദിവസം ​ഗ്രേറ്റ് ഖാലി ഒന്നിച്ചുള്ള വിഡിയോ പുറത്തുവന്നിരുന്നു. വമ്പൻ പ്രമോഷനാണ് നെറ്റ്ഫ്ളിക്സ് മിന്നൽമുരളിക്കായി ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ​ഗോദയുടെ വിജയത്തിന് ശേഷം ടോവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT