തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

പ്രതിപക്ഷത്തിന്റെ ഹർജികളിൽ 14 പിഴവുകളുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്
Delhi Protest
പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍പട്ടികപരിഷ്‌കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് ഇന്ത്യാ സഖ്യം നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരെയാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

Delhi Protest
സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും വരുത്തിയ മാറ്റങ്ങളും ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഓഡിറ്റ് ചെയ്യുന്നതിനായി ഒരു വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധരെയും മറ്റ് പ്രമുഖ പൗരന്മാരെയും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര സമിതിയെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പഞ്ചാബിലെയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ക്ക് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ മുമ്പ് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും സുപ്രീംകോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

ഹര്‍ജിയില്‍ ഒട്ടേറെ ന്യൂനതകള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും സംയുക്തമായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 ന്യൂനതകളാണ് സുപ്രീംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോടതി ഫീസായ 220 രൂപയുടെ കുറവ്, ഒമ്പത് ഹര്‍ജിക്കാര്‍ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി തുടങ്ങിയവയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ പിഴവുകള്‍. പിഴവുകള്‍ തിരുത്തി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സൗഗതാ റോയ് (തൃണമൂൽ കോൺഗ്രസ് മമത), അഖിലേഷ് യാദവ് (എസ് പി), തേജസ്വി യാദവ് (ആർ ജെ ഡി), സഞ്ജയ് റാവത്ത് (ശിവസേനാ ഉദ്ദവ് താക്കറെ) എം എ ബേബി (സിപിഎം), ഡി രാജ (സിപിഐ), മഹുവാ മാഝി (ജെഎംഎം), സുപ്രിയാ സുലെ (എൻസിപി ശരദ് പവാർ), ഇ ടി മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്) എന്നിവരാണ് ഹർജിയിൽ ഒപ്പുവെച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നേരിട്ടെത്തി ഹർജി ഫയൽ ചെയ്യാനായിരുന്നു നീക്കം. എന്നാൽ, രാഹുൽ നയിച്ച ഇന്ത്യസഖ്യത്തിന്റെ മാർച്ച് സുപ്രീംകോടതിക്ക് സമീപമെത്തുമ്പോഴേക്കും രജിസ്ട്രിയുടെ സമയം അവസാനിക്കാറായതിനാൽ ഓൺലൈനായി ഫയൽ ചെയ്യുകയായിരുന്നു.

Delhi Protest
'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍
Delhi Protest
ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
Summary

Petitions filed by INDIA bloc leaders against the Election Commission to be heard in the Supreme Court today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Delhi CJP Protest
Top 5 News Today
Chief Election Commissioner Gyanesh Kumar
Supreme Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com