ഫോട്ടോ: ട്വിറ്റർ 
Entertainment

മിന്നൽ മുരളിക്ക് രണ്ടാ ഭാ​ഗം വരുമോ? നിർമാതാവിന്റെ മറുപടി ഇങ്ങനെ

റിലീസിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തേക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിച്ച മിന്നൽ മുരളിയാണ് ഇപ്പോൾ സിനിമപ്രേമികളുടെ മനം കവരുന്നത്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ ഉൾപ്പടെ പല രാജ്യങ്ങളിലും ട്രെൻഡിങ്ങാണ്. റിലീസിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തേക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ. 

ഉത്തരവുമായി സോഫിയ പോൾ

രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയമായിട്ടില്ല എന്നാണ് സോഫിയ പോള്‍ പറഞ്ഞത്. 'ഇനി എന്താണ് വരാന്‍ പോകുന്നത് എന്നു പറയാന്‍ സമയമായിട്ടില്ല. ഞങ്ങളുടെ മനസില്‍ എന്താണെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല. പക്ഷേ അതൊരു ഗംഭീര യാത്രതന്നെയായിരിക്കും. മിന്നല്‍ മുരളി അടുത്തത് എന്തായിരിക്കും ചെയ്യുക എന്നറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്.'- ദി ഫെഡറലിനു നൽകിയ അഭിമുഖത്തിൽ സോഫിയ പോൾ പറഞ്ഞു. 

ഡിസംബർ 24നാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. മലയാളം ഇതുവരെ കാണാത്ത പ്രമോഷനാണ് ചിത്രത്തിന് നെറ്റ്ഫ്ളിക്സ് ഒരുക്കിയത്. ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്. എന്തായാലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT