മിഷൻ സി ട്രെയിലറിൽ നിന്ന് 
Entertainment

കേരളം ഞെട്ടിയ വാർത്ത, മിഷൻ സി ട്രെയിലർ

ആക്ഷനും ചേസിങ് രം​ഗങ്ങളും കൊണ്ട് നിറഞ്ഞതാണ് ട്രെയിലർ

Author : സമകാലിക മലയാളം ഡെസ്ക്

പ്പാനി ശരത്ത് നായകനായി എത്തുന്ന മിഷൻ സിയുടെ ട്രെയിലർ പുറത്ത്. വിനോദ് ​ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. ഒരു ബസ് ഹൈജാക്ക് ചെയ്യപ്പെടുന്നതും അത് തിരിച്ചുപിടിക്കാൻ കമാൻഡോകൾ ഇറങ്ങുന്നതുമാണ് ചിത്രത്തിൽ പറയുന്നത്. 

ആക്ഷനും ചേസിങ് രം​ഗങ്ങളും കൊണ്ട് നിറഞ്ഞതാണ് ട്രെയിലർ. അപ്പാനി ശരത്തിനൊപ്പം കൈലാഷും മേജർ രവിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. 

വിനോദ് ഗുരുവായൂർ തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും. മുല്ലാ ഷാജി നിർമിക്കുന്ന ചിത്രത്തിന് സുശാന്ത് ശ്രീനി ക്യാമറ ചെയ്യുന്നു. സംഗീതം ഹണി–പാർഥസാരഥി. പശ്ചാത്തല സംഗീതം എബി ടോം സിറിയക്. ഗാനരചന സുനിൽ ജി. ചേറുകടവ്. എഡിറ്റിങ് റിയാസ് കെ. പ്രൊഡക്‌ഷന്‍ കൺട്രോളർ ബിനു മുരളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT