ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

"പ്രിയ പാച്ചു, എന്റെ ഹൃദയം നീ കീഴടക്കിയിരിക്കുന്നു"; ഫ​ഹദിന് കീരവാണിയുടെ അഭിനന്ദനം

‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീതസംവിധായകൻ എം എം കീരവാണി

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ‌അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീതസംവിധായകൻ എം എം കീരവാണി. ‘പ്രിയപ്പെട്ട പാച്ചു’ എന്ന് അഭിസംബോധന ചെയ്തായിരുന്നു കീരവാണിയുടെ മെസേജ്. ഫഹദിന് വാട്സ്ആപ്പിലൂടെ നേരിട്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു കീരവാണി. പതിവു പോലെ ഫഹദ് തന്റെ മനസ്സു നിറച്ചെന്ന് അദ്ദേഹം കുറിച്ചു. സിനിമയുടെ പിന്നണിപ്രവർത്തകരെയെല്ലാം കീരവാണി പ്രശംസിക്കുകയും ചെയ്തു. 

"പ്രിയ പാച്ചു, നീ നിൻറെ ഫാർമസി സ്റ്റോർ നേടിയെടുത്തു. ഹംസധ്വനിയെ (നായികാ കഥാപാത്രം) നേടി. എപ്പോഴത്തെയുംപോലെ എൻറെ ഹൃദയവും നീ കീഴടക്കിയിരിക്കുന്നു. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ലൈല എന്ന കഥാപാത്രത്തെ സുധ മൂർത്തിയുമായും എന്റെ ഭാര്യയുമായും ഈ രാജ്യത്തെ നിരവധി സ്ത്രീകളുമായും താരതമ്യം ചെയ്യുകയായിരുന്നു ഞാൻ. ചിത്രത്തിന്റെ മുഴുവൻ അണിയറക്കാർക്കും അഭിനന്ദനങ്ങൾ", ചിത്രത്തെയും ഫഹദിൻറെ പ്രകടനത്തെയും അഭിനന്ദിച്ചുകൊണ്ട് കീരവാണി ഫഹദിന് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് അഖിൽ സത്യൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം'

'അനുവാദമില്ലാതെ രൂപവും ശബ്ദവും ഉപയോഗിക്കുന്നു'; മോഹന്‍ലാലിന് പിന്നാലെ അല്ലു അര്‍ജുനും ഹൈക്കോടതിയില്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 750 lottery result

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാം, ചില വഴികള്‍

കുഞ്ഞുങ്ങളെ ബോംബെറിഞ്ഞു കൊന്ന സംഭവം; മണിപ്പൂരിൽ സംഘർഷം കടുക്കുന്നു

SCROLL FOR NEXT