നീട്ടിവളർത്തിയ മുടിയും കട്ട താടിയുമായി ധനുഷ്; 'ക്യാപ്റ്റൻ മില്ലർ' ലുക്ക്?
By സമകാലിക മലയാളം ഡെസ്ക് | Published: 30th May 2023 02:56 PM |
Last Updated: 30th May 2023 02:56 PM | A+A A- |

ധനുഷ് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ/വിഡിയോ സ്ക്രീൻഷോട്ട്
നടൻ ധനുഷിൻറെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മുടി നീട്ടിവളർത്തി കട്ട താടിയുമായി മുംബൈ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലെ ലുക്ക് ആണിതെന്നാണ് ആരാധകർ പറയുന്നത്.
സാണി കായിതം എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷിൻറെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. 1940-കളിൽ നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ധനുഷിന്റെ ലുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അരുൺ മതേശ്വരൻ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ക്യാപ്റ്റൻ മില്ലറിന്റെ ഒരു മോഷൻ പോസ്റ്റർ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. അതിൽ മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന നായകനാണുള്ളത്. ജൂലൈയിൽ ടീസർ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കന്നഡ താരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
"ഞാൻ കല്യാണം കഴിക്കുകയാണ്... വീണ്ടും"; ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന്’; വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ