Entertainment

സൈക്കിൾ യാത്രക്കിടെ മൊബൈൽ തട്ടിയെടുത്തു; പരാതിയുമായി നടൻ ​ഗൗതം കാർത്തിക്

സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറിൽ ഫോൺ ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു ​ഗൗതം

Author : സമകാലിക മലയാളം ഡെസ്ക്

സൈക്കിൾ യാത്രക്കിടെ തമിഴ് നടൻ ​ഗൗതം കാർത്തിക്കിന്റെ മൊബൈൽ തട്ടിയെടുത്തതായി പരാതി. ആല്‍വാര്‍ പേട്ടിലെ ടിടികെ റോഡില്‍ വച്ച് ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറിൽ ഫോൺ ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു ​ഗൗതം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം മൊബൈല്‍ തട്ടിയെടുക്കുകയായിരുന്നു. 

തുടർന്ന് ആല്‍വാര്‍ പേട്ടിലെ പൊലീസ് സ്‌റ്റേഷനിലെത്തി നടന്‍ പരാതി നല്‍കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. ആല്‍വാര്‍ പേട്ടില്‍ സൈക്കിള്‍ യാത്രികര്‍ക്ക് സമാന അനുഭവം നേരത്തേയും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.  മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം അരങ്ങേറ്റം കുറിച്ചത്. ദേവരാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും