Thanmathra, Mohan Sithara വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'റഫ് ആയിട്ടാണ് മോഹൻലാൽ പാടിയത്, യേശുദാസോ ജയചന്ദ്രനോ പാടുകയാണെങ്കിൽ പോലും അത്ര ഫീൽ കിട്ടില്ല'; 'തന്മാത്ര'യിലെ ആ പാട്ടിന് പിന്നിൽ- വിഡിയോ

പക്ഷേ ആ സീൻ കണ്ടു കഴിഞ്ഞപ്പോൾ, കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളെ ഇന്നും ഏറെ ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുകയും ചെയ്തൊരു സിനിമയാണ് മോഹൻലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ 'തന്മാത്ര'. അൽഷിമേഴ്സ് ബാധിതനായ രമേശൻ നായരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ ആദ്യ ആദ്യസ്ഥാനങ്ങളില്‍ 'തന്മാത്ര'യിലെ ഈ കഥാപാത്രവുമുണ്ടാകും.

ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. മോഹൻ സിത്താരയായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. 'ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ...' എന്ന ചിത്രത്തിലെ പാട്ട് മോഹൻലാൽ തന്നെയാണ് ആലപിച്ചതും. ഈ പാട്ട് മോഹൻലാലിനെ കൊണ്ട് പാടിച്ചതിനെക്കുറിച്ച് പറയുകയാണ് മോഹൻ സിത്താര.

മോഹൻലാൽ അല്ലാതെ വേറെ ആര് പാടിയാലും ആ പാട്ടിന് അത്ര ഫീൽ കിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ സിത്താര ഇക്കാര്യം പറഞ്ഞത്. "ബ്ലെസിയാണ് അതിന് പിന്നിൽ.

ആദ്യം ഞാൻ ജയേട്ടനെ കൊണ്ട് പാടിച്ച് എല്ലാം ഓക്കെയായി. അപ്പോൾ ബ്ലെസി പറഞ്ഞു, മോഹൻ നമുക്ക് ലാലിനെ കൊണ്ട് ഇതൊന്ന് പാടിച്ചാലോ. അദ്ദേഹമാകുമ്പോൾ ആ സിറ്റുവേഷന് കുറച്ചുകൂടി യോജിക്കില്ലേ എന്ന്. അങ്ങനെ ഓക്കെ പറഞ്ഞു. അത് റഫ് ആയിട്ടാണ് മോഹൻലാൽ അന്ന് പാടിയത്. അദ്ദേഹം തിരക്കിലായിരുന്ന കൊണ്ട് കറക്ട് ആയിട്ട് പഠിച്ചിട്ടുണ്ടായിരുന്നില്ല.

ഒരു വിധത്തിൽ പാടി ഒപ്പിച്ചു. പക്ഷേ ആ സീൻ കണ്ടു കഴിഞ്ഞപ്പോൾ, കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി. കാരണം എന്താണെന്നു വച്ചാൽ, പക്കാ.. ഇനി അതിലപ്പുറം അത് ശരിയാകില്ല. ഓർമ നഷ്ടപ്പെട്ട് ട്യൂണുകളൊന്നും പാടാൻ പറ്റാത്ത അവസ്ഥയിൽ.. ആ മൂഡ് ഉണ്ടല്ലോ.

അതിപ്പോൾ ദാസ് സാറോ ജയേട്ടനോ പാടുകയാണെങ്കിൽ പോലും അത്ര ഫീൽ കിട്ടില്ല. അത് ഭയങ്കര നാച്വറൽ ആണ്. മറ്റേത് ആർട്ടിഫിഷ്യൽ ആയി പോകും. അതാണ് ​ഗുണം ചെയ്തത് മോഹൻലാൽ പാടിയപ്പോൾ". -മോഹൻ സിത്താര പറഞ്ഞു.

Music Director Mohan Sithara opens up about Thanmathra movie song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്

'അമുസ്ലിങ്ങളെ വയ്ക്കാൻ ബോർഡ് സമ്മതിച്ചു': ലീഗ് നിലപാട് അതല്ലെന്ന് സലാം, ഇടതുപക്ഷത്തിന് വിമർശനം