'പോണ്‍ കാണുന്നത് ആഗോളതാപനമുണ്ടാക്കും'; വിചിത്രവാദവുമായി നടന്‍ അഭിനവ് ശുക്ല, വിശദീകരണം അതിലും വിചിത്രം, വിഡിയോ

പുരുഷന്മാരുടെ ലക്ഷ്യബോധമില്ലാതാക്കുമെന്നും താരം
Abhinav Shukla
Abhinav Shukla
Updated on
1 min read

സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് നടന്‍ അഭിനവ് ശുക്ലയുടെ വിചിത്രവാദം. പോണ്‍ കാണുന്നത് ആഗോളതാപനം വര്‍ധിപ്പിക്കുമെന്നാണ് അഭിനവ് പറയുന്നത്. അഭിനവിന്റെ ഭാര്യ റൂബീന ദിലെയ്ക്കും നടി ഹിന ഖാനും ഭര്‍ത്താവ് റോക്കി ജെയ്‌സ്വാളും ചേര്‍ന്നുള്ള ഫോര്‍ പിഒവി പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള നടി ദിയ മിര്‍സയുടെ പരാമര്‍ശത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു നടന്റെ വിചിത്രവാദം. ''ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പോണ്‍ കാണുന്നതാണ്'' എന്നാണ് നടന്‍ പറഞ്ഞത്. പോണ്‍ വിഡിയോകളുടെ നിര്‍മാണവും വിതരണവും അവ കാണുന്നതുമെല്ലാം വലിയ തോതില്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നുണ്ട്. അത് വലിയ തോതിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് ഇടവരുത്തുമെന്നാണ് നടന്‍ പറയുന്നത്.

നടന്റെ വാക്കുകള്‍ കേട്ട് റുബീന അത്ഭതുപ്പെടുന്നുണ്ട്. അതേസമയം ഹിനയും റോക്കിയും കൗതുകത്തോടെയാണ് നടന്റെ വാദം കേട്ടത്. പിന്നാലെ പോണ്‍ കാണുന്നത് അപകരമാണെന്ന് അഭിനവ് പറഞ്ഞു. പോണ്‍ കാണുന്നത് അണ്‍റിയലിസ്റ്റിക് ആയ പ്രതീക്ഷകള്‍ നല്‍കുമെന്നാണ് അഭിനവ് പറയുന്നത്. പുരുഷന്മാരുടെ ലക്ഷ്യബോധമില്ലാതാക്കുമെന്നും സമയവും കരുത്തും നഷ്ടമാകുമെന്നും താരം പറഞ്ഞു.

അതേസമയം താന്‍ പോണ്‍ കണ്ടിട്ടുണ്ടോ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു നടന്റെ മറുപടി. പോഡ്കാസ്റ്റില്‍ നിന്നുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നടന്റെ വിചിത്ര വാദത്തെ സോഷ്യല്‍ മീഡിയ കീറിമുറിക്കുകയാണ്.

Abhinav Shukla
'ബ്രേക്ക് കഴിഞ്ഞ് തിരികെ വന്നപ്പോൾ സിനിമയൊന്നുമില്ല, അങ്ങനെ സീരിയൽ ചെയ്തു; നമ്മുടെ ഉള്ളിൽ നിന്നാണ് നമ്മൾ സ്വതന്ത്രരാകേണ്ടത്'
Abhinav Shukla
'ബിജെപിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു, ഇതിന്റെ യുക്തി മനസിലായില്ല; എന്റെ യുദ്ധം 'പവർ ​ഗ്രൂപ്പി'നോട്'
Abhinav Shukla
'അൻവറി'ന് ശേഷം പൃഥ്വിരാജിനെ ഇത്രയും ലുക്കിൽ ഇപ്പോഴാ കാണുന്നേ; 'ഖലീഫ'യിലെ 'അസലായവളേ' ഗാനം പുറത്ത്
Summary

Actor Abhinav Shukla says watching porn can increase global warming.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Venkat K Narayana, Vijay
Lakshmi Nakshathra, Secret Agent
Manoj K Jayan
Abhinav Sunder Nayak
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com