'ബ്രേക്ക് കഴിഞ്ഞ് തിരികെ വന്നപ്പോൾ സിനിമയൊന്നുമില്ല, അങ്ങനെ സീരിയൽ ചെയ്തു; നമ്മുടെ ഉള്ളിൽ നിന്നാണ് നമ്മൾ സ്വതന്ത്രരാകേണ്ടത്'

നമ്മുടെ ഉള്ളിൽ നിന്ന് തന്നെയാണ് നമ്മളാദ്യം സ്വതന്ത്രരാകേണ്ടത്.
Simran
Simranഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

1990 കളിൽ സിനിമയിൽ നിറഞ്ഞു നിന്ന സൂപ്പർ നായികമാരിലൊരാളായിരുന്നു സിമ്രാൻ. തെന്നിന്ത്യയിലെ ഒട്ടുമിക്ക മുൻനിര നായകൻമാർക്കൊപ്പം സിനിമയിൽ തിളങ്ങി നിന്ന നടി കൂടിയായിരുന്നു സിമ്രാൻ. ഇടയ്ക്ക് സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ബി​ഗ് സ്ക്രീനിൽ സജീവമായിരിക്കുകയാണ് നടി.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയപ്പോൾ തനിക്ക് സിനിമയൊന്നുമില്ലായിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോൾ. സിനിമ ഇല്ലാതിരുന്നതു കൊണ്ടാണ് താൻ ടെലിവിഷനിലൂടെ തിരിച്ചുവരവ് നടത്തിയതെന്നും നടി പറയുന്നു. "സ്വാതന്ത്ര്യം എന്നത് കൊണ്ടർഥമാക്കുന്നത് നമുക്ക് ഭൗതികമായി കിട്ടുന്ന സ്വാതന്ത്ര്യമല്ല.

പുറത്ത് പോകുമ്പോൾ തനിച്ച് കാർ എടുത്തു പോകുന്നതോ കൂട്ടുകാർക്കൊപ്പം പോകുന്നതോ അല്ല. ആന്തരികമായുള്ള സ്വാതന്ത്യം വളരെ, വളരെ പ്രധാനമാണ്. കാരണം നമ്മളെല്ലാവരും നമ്മുടെ ഉള്ളിൽ ലോക്കാണ്. നമ്മുടെ ഉള്ളിൽ നിന്ന് തന്നെയാണ് നമ്മൾ സ്വതന്ത്രരാകേണ്ടത്. നമ്മളെ നമ്മളൊരിക്കലും അടച്ചുപൂട്ടി വയ്ക്കരുത്. ചിലപ്പോൾ അത് ഓരോരുത്തരുടെയും വ്യത്യസ്തമായ സാ​ഹചര്യങ്ങൾ കൊണ്ടാകാം.

ഓരോരുത്തർക്കും വ്യത്യസ്തമായ ജീവിത കഥയാണുള്ളത്. ചിലപ്പോൾ അതുകൊണ്ടാകും. നിങ്ങളുടെ അകത്തും പുറത്തുമുള്ള എന്ത് കാര്യവും ആയിക്കോട്ടേ, അതിനെ അതിന്റെ വഴിക്ക് വിടുക. ഞാനെന്റെ ജീവിതം ഡിസൈൻ ചെയ്ത് ജീവിക്കുന്ന ആളുമല്ല, എന്നാൽ ഒഴുക്കിനൊപ്പം പോകുന്ന ആളുമല്ല ഞാൻ". - സിമ്രാൻ പറഞ്ഞു.

ഒരു ബ്രേക്ക് കഴിഞ്ഞ് തിരികെ സിനിമയിലെത്തിയപ്പോൾ തനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്നും സിമ്രാൻ പറഞ്ഞു. "ഞാൻ സിനിമയിൽ വന്ന് 1996 മുതൽ 2003 വരെ അഭിനയിച്ചു. 2003 ലായിരുന്നു എന്റെ വിവാഹം. കല്യാണം കഴിഞ്ഞതോടെ കുറച്ചുനാൾ വീട്ടിലിരിക്കാം എന്ന് ഞാനാണ് തീരുമാനിച്ചത്. അതുകഴിഞ്ഞ് എനിക്ക് തിരികെ വരണമെന്ന് തോന്നി.

ഞാൻ തിരിച്ചുവന്നപ്പോൾ എനിക്ക് സിനിമയൊന്നുമില്ലായിരുന്നു. അങ്ങനെയാണ് ഞാൻ ടെലിവിഷനിലേക്ക് പോകുന്നത്. ജയ ടിവിയിൽ 'സിമ്രാൻ തിരൈ' എന്നൊരു സീരിയൽ ചെയ്തു. അതിന് ശേഷമാണ് 'വാരണം ആയിരം' തുടങ്ങിയ സിനിമകളിലൊക്കെ ചെയ്യുന്നത്.

സഹനടിയായാണ് ഞാനതിൽ അഭിനയിച്ചത്. സഹനടിയായി അഭിനയിച്ചപ്പോൾ എനിക്ക് ഇൻസെക്യൂരിറ്റി ഒന്നും ഫീൽ ചെയ്തിട്ടില്ല. കാരണം, എനിക്ക് ജോലി ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ".- ​ഗോപിനാഥ് പോഡ്കാസ്റ്റിൽ സംസാരിക്കവേ സിമ്രാൻ പറഞ്ഞു.

Simran
'ബിജെപിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു, ഇതിന്റെ യുക്തി മനസിലായില്ല; എന്റെ യുദ്ധം 'പവർ ​ഗ്രൂപ്പി'നോട്'
Simran
'അൻവറി'ന് ശേഷം പൃഥ്വിരാജിനെ ഇത്രയും ലുക്കിൽ ഇപ്പോഴാ കാണുന്നേ; 'ഖലീഫ'യിലെ 'അസലായവളേ' ഗാനം പുറത്ത്
Simran
'ഞാനൊരു രജനി ഫാൻ; അദ്ദേഹമാണ് എന്റെ റോൾ മോഡൽ'
Summary

Actress Simran opens up about her career break and struggles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Asif Ali, Mammootty
Gayathri Suresh
Simran
Simran, Monal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com