Mohanavalli 
Entertainment

നായകനായി അസീസ് നെടുമങ്ങാട്; ഹൊറർ കോമഡി മോഹനവള്ളി ഷൂട്ടിങ് ആരംഭിച്ചു

കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മോഹനവള്ളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. ജെ സ്റ്റുഡിയോസും , എ ടു എ മൂവി പ്രമോഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ഉമേഷ്. എസ്. നായർ സംവിധാനം ചെയ്യുന്നു. രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ.

കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെ ചിത്രത്തിന്റെ ആരംഭം കുറിച്ചു.സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.പ്രശസ്‌ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ശേഷം അസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ട് പൂർത്തിയാക്കി.

നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുവാൻ പളനിയിലേക്ക് ഒരു തീർത്ഥയാത്ര തിരിക്കുന്നു. ആ യാത്രയിൽ മോഹിച്ചു പിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു... മോഹനവള്ളിയുമായി.. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യ രൂപേണെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.

ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അസീസ് നെടുമങ്ങാടിനെ കൂടാതെ ബൈജു സന്തോഷ്, ബിന്ദു പണിക്കർ, രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, , മൊട്ട രാജേന്ദ്രൻ , ശ്രീജ രവി, വിജയ് മുത്തു, അബിൻ ബിനോ, തുഷാരപിള്ള, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു .

ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ.കലാ സംവിധാനം - മകേഷ് മോഹനൻ. മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യൂം അരവിന്ദ് . കെ ആർ. സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ . പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ.പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്. പി.ആർ. ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്- വിഷ്‌ണു .ആർ. ഗോവിന്ദ്. ഡിസൈൻസ് - യെല്ലോടൂത്ത് . മാർക്കറ്റിംഗ് - ഒപ്ര. പാലക്കാട് . കൊല്ലങ്കോട്, പൊള്ളാച്ചി . പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.

Mohanavalli starring Azees Nedumangad begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊല: ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾ

സുകുമാരക്കുറുപ്പിനെ നാടുവിടാന്‍ സഹായിച്ചത് കോണ്‍ഗ്രസ് നേതാവ്, കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കി വിട്ടു; വെളിപ്പെടുത്തലുമായി ടാക്‌സി ഡ്രൈവര്‍

'തൊപ്പി തെറിച്ചു', ഒടുവില്‍ പൂട്ട് വീണു; നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം; സോഫ്റ്റ് വെയർ, ഡാറ്റ എൻജിനീയർ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം; ഹൈക്കോടതി വിധി ഉച്ചക്ക് രണ്ടിന്